പത്തനംതിട്ട ജില്ല സ്കൂൾ കായിക മേള; കിരീടം ചൂടി പുല്ലാട്
text_fieldsകൊടുമൺ: പത്തനംതിട്ട ജില്ല സ്കൂൾ കായികമേളയിൽ പുല്ലാട് ഉപജില്ല 297 പോയന്റോടെ കിരീടം നേടി. 40, സ്വർണവും 25 വെള്ളിയും 22 വെങ്കലവും കരസ്ഥമാക്കിയാണ് പുല്ലാട് തങ്ങളുടെ മേധാവിത്വം ഉറപ്പിച്ചത്. 127 പോയന്റുമായി തിരുവല്ല ഉപജില്ല രണ്ടാംസ്ഥാനത്തെത്തി. 8 സ്വർണം 18 വെള്ളി 14 വെങ്കലവും തിരുവല്ല നേടി. മൂന്നാം സ്ഥാനം പത്തനംതിട്ട ഉപജില്ലക്കാണ്. 10 സ്വർണം 9 വെള്ളി 6 വെങ്കലവും ഉൾപ്പെടെ 104 പോയന്റ് നേടി. സ്കൂൾ വിഭാഗത്തിൽ തുടർച്ചയായ 17ാം തവണയും 155 പോയന്റുമായി ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസാണ് ചാമ്പ്യൻമാരായത്. 21 സ്വർണവും 14 വെള്ളിയും 8 വെങ്കലവും നേടി.
രണ്ടാംസ്ഥാനത്ത് 125 പോയന്റുമായി കുറിയന്നൂർ എം.ടി.എച്ച്.എസ് എത്തി. 16 സ്വർണവും 11 വെള്ളിയും 12 വെങ്കലവും നേടി. സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്.എസ് കൈപ്പട്ടൂർ 38 പോയന്റുമായി മൂന്നാംസ്ഥാനത്തെത്തി. 6 സ്വർണം, 2 വെള്ളി, 2 വെങ്കലവും ലഭിച്ചു. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും പഴകുളം മധു എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീതാദേവി അധ്യക്ഷത വഹിച്ചു.


