നിയമങ്ങൾ കാറ്റിൽപറത്തി ഒരു കോളജ്
text_fieldsപത്തനംതിട്ട: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ എട്ടുമാസം മുമ്പാണ് ധിറുതിപിടിച്ച് കാതോലിക്കേറ്റ് കോളജ് ജങ്ഷനിലെ വാടകക്കെട്ടിടത്തിൽ നിയമങ്ങൾ കാറ്റിൽപറത്തി കോളജ് പ്രവർത്തനം തുടങ്ങിയത്. ഇതോടെ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിസന്ധിയിലായി. ഐ.എൻ.സി അംഗീകാരം ഇല്ലാതായതോടെ ഒന്നാം സെമസ്റ്റർ ബി.എസ്സി നഴ്സിങ് ഫലം കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല തടഞ്ഞുവെക്കുകയും ചെയ്തു.
കോന്നി മെഡിക്കൽ കോളജിൽ ആവശ്യമായ സൗകര്യം ഉണ്ടെന്നിരിക്കെ വിദ്യാർഥികളുടെ ഭാവിയെ തകർക്കുന്ന തരത്തിൽ കുടുസു മുറിയിൽ നഴ്സിങ് കോളജ് പ്രവർത്തിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധും ഉയർന്നു. കോളജിന് സ്വന്തമായി ബസ് ഇല്ലാത്തതും വിദ്യാർഥികളുടെ ദുരിതം വർധിപ്പിക്കുകയാണ്.
കോന്നി മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലുള്ള ക്ലാസുകളിൽ പങ്കെടുക്കാൻ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയാണ്. 60 കുട്ടികൾക്ക് ഒരു പ്രധാന അധ്യാപകനും രണ്ട് താൽക്കാലിക അധ്യാപകരും മാത്രമായാണ് കോളജ് ആരംഭിച്ചത്. ഹോസ്റ്റൽ സൗകര്യവും ഇല്ല.