Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവോണത്തെ...

തിരുവോണത്തെ വരവേല്‍ക്കാൻ നാടൊരുങ്ങി; തി​രു​വോ​ണ​ത്തോ​ണി ഓ​ണ​വി​ഭ​വ​ങ്ങ​ളു​മാ​യി ആ​റ​ന്മു​ള​യിലേക്ക്​

text_fields
bookmark_border
തിരുവോണത്തെ വരവേല്‍ക്കാൻ നാടൊരുങ്ങി; തി​രു​വോ​ണ​ത്തോ​ണി ഓ​ണ​വി​ഭ​വ​ങ്ങ​ളു​മാ​യി ആ​റ​ന്മു​ള​യിലേക്ക്​
cancel
camera_alt

ആ​റ​ന്മു​ള​യി​ൽ​നി​ന്ന് തി​രു​വോ​ണ​ത്തോ​ണി കാ​ട്ടൂ​രിലേക്ക് പു​റ​പ്പെ​ടു​ന്നു

പത്തനംതിട്ട: ഇന്ന് ഉത്രാടം. ഓർമകളുടെ സമൃദ്ധിയിൽ ഓണം ആഘോഷിക്കുകയാണ് മലയാളികൾ. തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഓണക്കോടിയുമൊക്കെയായി ജില്ലയിലെ വിപണികൾ സജീവം. തിരുവോണത്തിന് ഒരു നാൾ മാത്രം ബാക്കി നിൽക്കെ ആളുകളെല്ലാം ഓണക്കോടിയും ഓണസദ്യക്കുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കിലാണ്.

നഗരങ്ങളെല്ലാം ദിവസങ്ങളായി തിരക്കിലമർന്നിരിക്കുകയാണ്. വസ്ത്രവ്യാപാര ശാലകളിലും പ്രധാന മാർക്കറ്റുകളിലും ഗൃഹോപകരണ വിൽൽപന ശാലകളിലും കച്ചവടം പൊടിപൊടിക്കുകയാണ്. കച്ചവടക്കാർ നിരന്ന് വഴിയോരങ്ങളും സജീവമാണ്. സപ്ലൈകോ, കൺസ്യൂമർ ഫെഡ് വിപണികളിലും സഹകരണ ബാങ്ക് ഓണം വിപണികളിലും വലിയ തിരക്കാണ്. സബ്സിഡി സാധനങ്ങൾ വാങ്ങാനും തിരക്കായിരുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാധനങ്ങൾക്ക് വില കുറവുണ്ട്. എന്നാൽ, അവസാന സമയം കച്ചവടക്കാർ പച്ചക്കറികൾക്ക് അമിത വില ഈടാക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. വെളിച്ചെണ്ണ വിലയും കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. സപ്ലൈകോയിൽ 270 രൂപയാണ് വില. പൊതു വിപണിയിൽ 320- 380 വരെയാണ് വില. അരി വിലയിലും കുറവുണ്ട്. ജയ അരിക്ക് കഴിഞ്ഞ ഓണക്കാലത്തെക്കാൾ വില കുറവുണ്ട്. ഇടക്കിടെയുള്ള ചാറ്റൽ മഴ വ്യാപാര സ്ഥാപനങ്ങൾക്ക് തിരിച്ചടിയാണ്. തിങ്കളാഴ്ച വൈകുന്നേരവും നല്ല രീതിയിൽ മഴ പെയ്തു.

വസ്ത്രവ്യാപാര സ്ഥാപനങ്ങളെല്ലാം രാത്രി വൈകിയും പ്രവർത്തിക്കുന്നുണ്ട്. മിക്ക ഗൃഹോപകരണ ശാലകളിലും വൻ ഓഫറുകളും നൽകുന്നുണ്ട്. തിരക്ക് കണക്കിലെടുത്ത് നഗരങ്ങളിൽ കൂടുതൽ പൊലീസ് രംഗത്തുണ്ട്. പത്തനംതിട്ട നഗരത്തിൽ ദിവസങ്ങളായി വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. ഓണവിപണി ലക്ഷ്യമിട്ട് ഓണസദ്യയുമായി ഹോട്ടൽ കാറ്ററിങ് കുടുംബശ്രീ ഗ്രൂപ്പുകളും രംഗത്തുണ്ട്. ഓർഡർ അനുസരിച്ച് വീടുകളിൽ സദ്യ എത്തിക്കും.

നഗരങ്ങളിൽ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണാഘോഷ പരിപാടികൾ ഗംഭീരമായി നടന്നു. നാട്ടിൻപുറങ്ങളിൽ കലാകായിക സമിതികൾ ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ്. റാന്നി, ആറൻമുള പ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ ജലമേളകളും നടക്കും.

തി​രു​വോ​ണ​ത്തോ​ണി കാ​ട്ടൂ​രി​ലെ​ത്തി; ഓ​ണ​വി​ഭ​വ​ങ്ങ​ളു​മാ​യി ഇ​ന്ന്​ ആ​റ​ന്മു​ള​ക്ക്​

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഭ​ഗ​വാ​ന്​​ ഓ​ണ​വി​ഭ​വ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന്​ പു​റ​പ്പെ​ട്ട തി​രു​വോ​ണ​ത്തോ​ണി കാ​ട്ടൂ​രി​ലെ​ത്തി. ചൊ​വ്വാ​ഴ്ച ഉ​ത്രാ​ടം നാ​ളി​ൽ വൈ​കീ​ട്ട് 6.30ന് ​കാ​ട്ടൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ദീ​പാ​രാ​ധ​ന​ക്കു​ശേ​ഷം പ​ള്ളി​യോ​ട സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ൾ വെ​റ്റ പു​ക​യി​ല ന​ൽ​കി വി​ഭ​വ​ങ്ങ​ളു​മാ​യി ആ​റ​ന്മു​ള​ക്ക് തോ​ണി യാ​ത്ര​യാ​ക്കും. കാ​ട്ടൂ​രി​ലെ 18 നാ​യ​ർ കു​ടും​ബ​ങ്ങ​ളി​ലെ ആ​ൾ​ക്കാ​ർ തോ​ണി​യി​ൽ പ്ര​വേ​ശി​ക്കും.

മൂ​ലം​നാ​ളി​ൽ കു​മാ​ര​നെ​ല്ലൂ​രി​ൽ നി​ന്നും തോ​ണി​യി​ൽ യാ​ത്ര​തി​രി​ച്ച മ​ങ്ങാ​ട്ട് കു​ടും​ബ പ്ര​തി​നി​ധി അ​നൂ​പ് ഭ​ട്ട​തി​രി കാ​ട്ടൂ​ർ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി തോ​ണി​യി​ൽ ആ​റ​ന്മു​ള​ക്ക് തി​രി​ക്കും. ഓ​ണ​വി​ഭ​വ​ങ്ങ​ളു​മാ​യി ബു​ധ​നാ​ഴ്ച തി​രു​വോ​ണം നാ​ളി​ൽ പു​ല​ർ​ച്ച 5.30ന്​ ​തോ​ണി തി​രു​വാ​റ​ന്മു​ള ക്ഷേ​ത്ര​ക്ക​ട​വി​ലെ​ത്തും. കാ​ട്ടൂ​രി​ൽ​നി​ന്ന് തോ​ണി പു​റ​പ്പെ​ടു​മ്പോ​ൾ മു​ത​ൽ ആ​റ​ന്മു​ള ക്ഷേ​ത്ര​ക്ക​ട​വി​ൽ എ​ത്തു​ന്ന​ത് വ​രെ പ​ള്ളി​യോ​ട​ങ്ങ​ൾ തി​രു​വോ​ണ​ത്തോ​ണി​ക്ക് അ​ക​മ്പ​ടി സേ​വി​ക്കും.

പ​മ്പ​യു​ടെ ഇ​രു​ക​ര​യി​ലു​മു​ള്ള ഭ​ക്ത​ർ ദീ​പ​ക്കാ​ഴ്ച​ക​ൾ ഒ​രു​ക്കും. ആ​റ​ന്മു​ള ക്ഷേ​ത്ര​ക്ക​ട​വി​ൽ മ​ങ്ങാ​ട്ട് ഭ​ട്ട​തി​രി കാ​ട്ടൂ​രി​ൽ നി​ന്ന് എ​ത്തി​ച്ച ദീ​പം ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​ക്ക് ന​ൽ​കി ശ്രീ​കോ​വി​നു​ള്ളി​ലെ കെ​ടാ​വി​ള​ക്കി​ലേ​ക്ക് ദീ​പം പ​ക​രു​ന്ന​തോ​ടെ തി​രു​വോ​ണ സ​ദ്യ​ക്ക് ഒ​രു​ക്ക​മാ​കും.

Show Full Article
TAGS:onam celbration Pathanamthitta thiruvonathoni aranmula onam festival 
News Summary - Pathanamthitta Prepares for Thiruvonam
Next Story