Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightചായക്കടയിൽ...

ചായക്കടയിൽ പൊട്ടിത്തെറി: ഉടമ​ക്കെതിരെ കേസ്

text_fields
bookmark_border
ചായക്കടയിൽ പൊട്ടിത്തെറി: ഉടമ​ക്കെതിരെ കേസ്
cancel
camera_alt

പൊ​ട്ടി​ത്തെ​റി ന​ട​ന്ന പെ​രു​നാ​ട് വ​യ​റ​ൻ​മ​രു​തി​യി​ലെ ഹോ​ട്ട​ൽ

റാ​ന്നി: പെ​രു​നാ​ട് വ​യ​റ​ൻ​മ​രു​തി​യി​ലെ ഹോ​ട്ട​ലി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ട​യു​ട​മ​​ക്കെ​തി​രെ കേ​സെ​ടു​ത്തു. വ​യ​റ​ൻ​മ​രു​തി പു​ത്ത​ൻ​പ​റ​മ്പി​ൽ ശി​വ​ൻ​കു​ട്ടി​യെ (65) പ്ര​തി​യാ​ക്കി​യാ​ണ്​ കേ​സ്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ്​ ശ്രീ​മു​രു​ക സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ നി​തി​ൻ ആ​ൻ​ഡ് നി​ഖി​ൽ വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലി​ലെ അ​ടു​ക്ക​ള​യി​ൽ​നി​ന്ന്​ വ​ലി​യ പൊ​ട്ടി​ത്തെ​റി ശ​ബ്ദം ഉ​യ​ർ​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞു പെ​രു​നാ​ട്​ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഹോ​ട്ട​ലി​ലെ ച​പ്പു​ച​വ​റു​ക​ൾ തൂ​ത്തു​കൂ​ട്ടി ശി​വ​ൻ​കു​ട്ടി അ​ടു​പ്പി​ൽ ഇ​ട്ട​പ്പോ​ൾ ലൈ​റ്റ​ർ വീ​ണ​താ​യി സം​ശ​യ​മു​ണ്ടെ​ന്നും അ​താ​കാം പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നും സം​ശ​യ​മു​ണ്ട്.

ആ​ർ​ക്കും ആ​ള​പാ​യ​മി​ല്ല. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ൽ സ്ഫോ​ട​ക​വ​സ്തു​വി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ല്ല. റാ​ന്നി ഡി​വൈ.​എ​സ്.​പി ആ​ർ. ജ​യ​രാ​ജി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പെ​രു​നാ​ട് എ​സ്.​എ​ച്ച്.​ഒ വി​ഷ്ണു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ബോം​ബ് സ്‌​ക്വാ​ഡ്, ഫോ​റ​ൻ​സി​ക് സം​ഘം തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:ranni teashop blast 
News Summary - case took against teashop owner on blast
Next Story