നാം ഒന്ന് എന്നത് ഓണത്തിന്‍റെ സന്ദേശം -ചിറ്റയം ഗോപകുമാർ
text_fieldsറാന്നി: പരമ്പരാഗത ഓണത്തിന്റെ പുനരാവിഷ്കാരം ലക്ഷ്യം വെച്ച് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച പെരുനാട് പൈതൃക ഫെസ്റ്റിനു തുടക്കമായി. നൂറു കണക്കിന് ആളുകൾ അണിനിരന്ന വിളംബര ഘോഷയാത്രയോടെ ആരംഭിച്ച ചടങ്ങ് വേഗവഴയുടെ മാന്ത്രികൻ ജിതേഷ് ജി. ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് നടന്ന കലാസന്ധ്യയുടെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉത്ഘാടനം ചെയ്തു. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയുടെയും കാലത്തിന് ഉള്ള മറുപടിയാണ് മാവേലി തമ്പുരാന്റെ ഭരണകാലമെന്നും, ഓണം ഈ നല്ലനാളിന്റെ ഓർമപ്പെടുത്തലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ റാന്നി എം.എൽ.എ പ്രമോദ് നാരായൺ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ഗോപി, കേരള നോളേജ് ഇക്കൊനമി ഡയറക്ടർ ഡോക്ടർ പി.എസ്. ശ്രീകല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡി. ശ്രീകല, സി.എസ് സുകുമാരൻ, സെക്രട്ടറി വി. സുരേഷ് കുമാർ, ഡി. ബിന്ദു, എൻ. ജിജി തുടങ്ങിയവർ സംസാരിച്ചു.
മേളയുടെ ഭാഗമായി 500ൽ പരം പൈതൃക്ക ഉൾപെന്നങ്ങളുടെ പ്രദർശനം, ഓണം വിപണന മേള എന്നിവ സെപ്റ്റംബർ 3 വരെ തുടരും.