Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightറാന്നി താലൂക്കാശുപത്രി...

റാന്നി താലൂക്കാശുപത്രി നിർമാണം പുരോഗമിക്കുന്നു

text_fields
bookmark_border
റാന്നി താലൂക്കാശുപത്രി നിർമാണം പുരോഗമിക്കുന്നു
cancel
Listen to this Article

റാന്നി: റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം പുരോഗമിക്കുന്നു. സെപ്റ്റംബർ മാസത്തോടെ കെട്ടിടം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാകുമെന്ന് പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. കിഫ്ബി മുഖേന 15.6 കോടി രൂപ ചെലവഴിച്ചാണ് പുതിയ മൂന്നു നില കെട്ടിടം നിർമിക്കുന്നത്.

പൊതുമേഖല സ്ഥാപനമായ ഹൈറ്റ്സിനാണ് നിർമാണച്ചുമതല. 17000 ച. അടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിനുള്ളിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Show Full Article
TAGS:taluk hospital ranni 
News Summary - Construction of Ranni Taluk Hospital isin progress
Next Story