റാന്നി വലിയകലുങ്കിന് സമീപം വന്‍ തീപിടിത്തം
text_fieldsറാന്നി വലിയ കലുങ്കിലെ അക്വഡക്ടിന് സമീപമുണ്ടായ തീപിടിത്തം
റാന്നി: വലിയകലുങ്കിന് സമീപം വന്‍ തീപിടിത്തം. അഗ്നിരക്ഷ സേനയുടെ റാന്നി യൂനിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി. വലിയ കലുങ്കിലെ നീര്പ്പാലത്തിനോട് ചേര്‍ന്ന തുറസ്സായ പറമ്പിലെ അടിക്കാടുകൾക്കാണ് തീപിടിച്ചത്. ഇവിടെ വേനലില്‍ തീപിടിത്തം സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.
കനത്ത ചൂടില്‍ പാറയുടെ പുറത്തെ പുല്ലിന് തീ പിടിക്കുന്നതായാണ് നിഗമനം. എല്ലാ വര്‍ഷവും ഇവിടെ തീപിടുത്തം ഉണ്ടാകുന്നുണ്ട്. മുമ്പ് സമീപത്തെ വൈദ്യുതി വകുപ്പിന്റെ ട്രാന്‍സ്ഫോര്‍മറിനും, റബര്‍ തോട്ടത്തിനും തീ പിടിത്തത്തില്‍ നാശം നേരിട്ടിരുന്നു.
വലിയ മലയായ ഇവിടെ അഗ്നിശമന സേനക്ക് എത്തിച്ചേരുക എളുപ്പമല്ല. അതുകൊണ്ട് തന്നെ തീ എളുപ്പത്തില്‍ അണയ്ക്കാനും കഴിയാറില്ല.


