Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_right...

മഠത്തുംചാൽ-മുക്കൂട്ടുതറ റോഡ്​ നിർമാണം ഇന്ന്​തുടങ്ങും

text_fields
bookmark_border
മഠത്തുംചാൽ-മുക്കൂട്ടുതറ റോഡ്​ നിർമാണം ഇന്ന്​തുടങ്ങും
cancel

റാ​ന്നി: മ​ഠ​ത്തും​ചാ​ൽ-​മു​ക്കൂ​ട്ടു​ത​റ റോ​ഡി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 4.30ന് ​ചാ​ത്ത​ൻ​ത​റ​യി​ൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ൺ എം.​എ​ൽ.​എ അ​റി​യി​ച്ചു. പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി വീ​ണ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാൻ ​ 16 കോ​ടി രൂ​പ കൂ​ടി​യാ​ണ് അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച​ത്.

മo​ത്തും​ചാ​ൽ-​മു​ക്കൂ​ട്ടു​ത​റ റോ​ഡ് ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്താ​ണ് പു​ന​ർ നി​ർ​മാ​ണ​ത്തി​നാ​യി കി​ഫ്ബി ഏ​റ്റെ​ടു​ത്ത​ത്. 36 കി​ലോ​മീ​റ്റ​ർ റോ​ഡ് നി​ർ​മി​ക്കാ​ൻ 43 കോ​ടി രൂ​പ​യാ​ണ് അ​ന്ന് അ​നു​വ​ദി​ച്ച​ത്. നി​ർ​മാ​ണം 90 ശ​ത​മാ​ന​വും ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ളും മാ​റ്റാ​ൻ എ​ടു​ത്ത കാ​ല​താ​മ​സ​മു​ണ്ടാ​യി. ഇ​തോ​ടെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല കൂ​ടി​യ​തി​നാ​ൽ ഇ​നി പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കി​ല്ല എ​ന്ന് കാ​ട്ടി അ​ന്ന​ത്തെ ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം ഉ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്ന് കി​ഫ്ബി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി അ​ധി​ക​മാ​യി 16 കോ​ടി രൂ​പ​യു​ടെ കൂ​ടി അം​ഗീ​കാ​രം നേ​ടി നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ ടെ​ൻ​ഡ​ർ ന​ട​ത്തി​യ​ത്.

10 മീ​റ്റ​ർ വീ​തി​യി​ൽ പു​ന​രു​ദ്ധ​രി​ക്കു​ന്ന റോ​ഡി​ന് 5.5 മീ. ​വീ​തി​യി​ൽ ടാ​റി​ങ്​ ന​ട​ത്തും. റാ​ന്നി​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് എ​ന്ന പ്ര​ത്യേ​ക​ത​യും വി​വി​ധ റേ​സു​ക​ളെ കൂ​ട്ടി​യി​ണ​ക്കി​യു​ള്ള ഈ ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കു​ണ്ട്. അ​ന്ന് എം.​എ​ൽ.​എ ആ​യി​രു​ന്ന രാ​ജു എ​ബ്ര​ഹാ​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ഠ​ത്തും​ചാ​ൽ-​ക​രി​ങ്കു​റ്റി റോ​ഡ്, ക​രി​ങ്കു​റ്റി-​അ​ങ്ങാ​ടി, റാ​ന്നി​യി​ലെ ര​ണ്ട്​ ബൈ​പാ​സ് റോ​ഡു​ക​ൾ, മ​ന​മ​രു​തി-​വെ​ച്ചൂ​ച്ചി​റ-​ക​ന​ക​പ്പ​ലം, വെ​ച്ചു​ച്ചി​റ ചാ​ത്ത​ൻ​ത​റ- മു​ക്കൂ​ട്ടു​ത​റ റോ​ഡു​ക​ളെ ചേ​ർ​ത്തി​ണ​ക്കി​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

കൊ​റ്റ​നാ​ട്, റാ​ന്നി അ​ങ്ങാ​ടി, പ​ഴ​വ​ങ്ങാ​ടി, വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് കോ​ട്ട​യം ജി​ല്ല​യി​ലെ മു​ക്കൂ​ട്ടു​ത​റ​യി​ലേ​ക്ക് ക​ട​ക്കു​ന്നു. അ​ങ്ങാ​ടി, ഇ​ട്ടി​യ​പ്പാ​റ, മ​ന​മ​രു​തി, വെ​ച്ചു​ച്ചി​റ, ചാ​ത്ത​ൻ​ത​റ, മു​ക്കൂ​ട്ടു​ത​റ എ​ന്നി​വ​യാ​ണ് റോ​ഡ് ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ടൗ​ണു​ക​ൾ.

റോ​ഡ് കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും. അ​വ​ശേ​ഷി​ക്കു​ന്ന ബി​സി ഓ​വ​ർ​ലേ, സം​ര​ക്ഷ​ണ ഭി​തി​ക​ൾ, അ​പ​ക​ട സൂ​ച​നാ ബോ​ർ​ഡു​ക​ൾ, ക്രാ​ഷ് ബാ​രി​യ​റു​ക​ൾ, റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ഓ​ട​ക​ൾ, ഇ​ൻ​റ​ർ​ലോ​ക്ക് പാ​ക​ൽ, ഐ​റി​ഷ് ഡ്രെ​യി​ൻ, റോ​ഡ് അ​ട​യാ​ള​പ്പെ​ടു​ത​ൽ എ​ന്നി​വ​ക്കാ​ണ് പു​തു​താ​യി ഫ​ണ്ട്​ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ബെ​ഗോ​റ ക​ൺ​സ്ട്ര​ക്ഷ​ൻ​സി​നാ​ണ്​ റോ​ഡി​ന്‍റെ നി​ർ​മാ​ണ​ച്ചു​മ​ത​ല.

Show Full Article
TAGS:Mathumchal-Mukututhara Road Begorra Construction 
News Summary - Mathumchal-Mukututhara road construction will start today
Next Story