ജനാധിപത്യ പ്രക്രിയയുടെ പാഠങ്ങളും ആവേശവും പകർന്ന് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
text_fieldsറാന്നി എസ്.സി ഹയർ സെക്കൻഡറി സ്കൂളിലെ വോട്ടെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ ക്യൂ നിൽക്കുന്ന വിദ്യാർഥികൾ
റാന്നി: പാർലമെന്റ് തെരഞ്ഞെടുപ്പിൻ്റെ ചൂടും ഗൗരവവും കുട്ടികളിൽ നിറച്ച് റാന്നി എസ്.സി ഹയർ സെക്കൻഡറി സ്കൂളിൽ വോട്ടെടുപ്പ് നടത്തി. വോട്ടർ, സ്ഥാനാർഥി പട്ടികകൾ പ്രസിദ്ധീകരിച്ചിരുന്നു. വോട്ടെടുപ്പിന് ബൂത്തുകൾ ക്രമീകരിക്കുകയും ചെയ്തു. തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് വിദ്യാർഥികൾ നിരയായിനിന്ന് വോട്ട് രേഖപ്പെടുത്തിയത്.
അനിമാത്യു വരണാധികാരിയായും ഡോ. ജോബിൻ ടി. ജോണി, ബെറ്റ്സി കെ. ഉമ്മൻ പ്രിസൈഡിങ് ഓഫിസറായും സുമി വർഗീസ്, ലിജി തോമസ് എന്നിവർ പോളിങ് ഓഫിസർമാരായും പ്രവർത്തിച്ചു. കൗണ്ടിങ് ഏജൻ്റുമാരുടെയും സ്ഥാനാർഥികളുടെയും സാന്നിധ്യത്തിലായിരുന്നു വോട്ടെണ്ണൽ നടപടികൾ. തുടർന്ന് ഫലം പ്രഖ്യാപിച്ചു. വിജയിച്ച സ്ഥാനാർഥികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു.
വിജയികൾ: മഹിമ അമി തോമസ് (സ്കൂൾ ചെയർപേഴ്സൺ), അസിൻ അജേഷ് (സ്കൂൾ ലീഡർ), ആൽവിൻ സജി (സെക്രട്ടറി), രൂബൻ സുനീഷ് (ജോ. സെക്രട്ടറി).