അമേരിക്കൻ പ്രതികാര ചുങ്കം കേരളത്തിലെ വ്യാവസായിക കാർഷിക മേഖലയ്ക്ക് തിരിച്ചടി -ടി.ജെ. ആഞ്ചലോസ്
text_fieldsറാന്നി: അമേരിക്കൻ പ്രതികാര ചുങ്കം കേരളത്തിലെ വ്യാവസായിക കാർഷിക മേഖലക്ക് തിരിച്ചടിയാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ടി.ജെ. ആഞ്ചലോസ് പറഞ്ഞു. എ.ഐ.ടി.യു.സി പത്തനംതിട്ട ജില്ല ക്യാമ്പ് റാന്നിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാണ്യോൽപന്നങ്ങൾ, സമുദ്രോൽപന്നങ്ങൾ, കയർ, കശുവണ്ടി തുടങ്ങിയ മേഖലകളെ ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇതിന് പരിഹാരം കാണുവാൻ പ്രത്യേക പാക്കേജിന് രൂപം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ട്രേഡ് യൂനിയനുകള്‍ അതിശക്തമായി എതിര്‍ക്കുന്ന ലേബര്‍ കോഡുകൾ നടപ്പിലാക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമ ശക്തി നീതി 2025 എന്ന പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല വൈസ് പ്രസിഡന്‍റ് വിജയാ വിത്സൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഡി. സജി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ആർ. സജിലാൽ, സി.പി.ഐ ജില്ല അസി. സെക്രട്ടറി പി.ആര്‍ ഗോപിനാഥന്‍, കെ.സി.ഇ.സി ജില്ല സെക്രട്ടറി അരുണ്‍ കെ.എസ്. മണ്ണടി, ബി.കെ.എം.യു ജില്ല സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍, സി.പിഐ ജില്ല എക്സിക്യൂട്ടീവംഗങ്ങളായ ലിസി ദിവാന്‍, കെ. സതീഷ്, എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് എം. മധു, ട്രഷറര്‍ ബെന്‍സി തോമസ്, തങ്കമണി വാസുദേവന്‍, ജി. രാധാകൃഷ്ണന്‍, അനീഷ് ചുങ്കപ്പാറ, ടി.ജെ. ബാബുരാജ്, എം.വി പ്രസന്നകുമാര്‍, രാധാകൃഷ്ണന്‍ കടമ്പനാട്, ഇളമണ്ണൂര്‍ രവി, ദേവരാജന്‍, ജോസ് ഒരിപ്രാമണ്ണില്‍,ല വി.എസ് അജ്മല്‍, സാബു കണ്ണങ്കര, സന്തോഷ് കെ. ചാണ്ടി, ഷാജി തോമസ്, അജയന്‍ പന്തളം എന്നിവര്‍ പ്രസംഗിച്ചു.
ജില്ല കമ്മറ്റിയില്‍ അജയകുമാര്‍ പന്തളം, കെ.ആര്‍ അനില്‍കുമാര്‍, ജോസ് ഒരിപ്രാമണ്ണില്‍, പി.എസ് റെജി എന്നിവരെക്കൂടി സഹഭാരവാഹികളായി ഉള്‍പ്പെടുത്തി.


