Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമലയിൽ തിരക്ക്...

ശബരിമലയിൽ തിരക്ക് തുടരുന്നു അരവണക്ക് നീണ്ട കാത്തുനിൽപ്

text_fields
bookmark_border
ശബരിമലയിൽ തിരക്ക് തുടരുന്നു അരവണക്ക് നീണ്ട കാത്തുനിൽപ്
cancel
camera_alt

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത്​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​നു​ഭ​വ​പ്പെ​ട്ട ഭ​ക്​​ത​ജ​ന തി​ര​ക്ക്​

പത്തനംതിട്ട: തുലാമാസപൂജക്ക് നട തുറന്ന ശബരിമലയിൽ ദർശനത്തിന് തീർഥാടകരുടെ തിരക്ക് തുടരുന്നു. മണിക്കൂറുകൾ കാത്തുനിന്നാണ് ഭക്തർ പതിനെട്ടാംപടി കയറുന്നത്. അരവണ പ്രസാദം വാങ്ങാനും കൗണ്ടറുകൾക്ക് മുന്നിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നു. ഏഴു കൗണ്ടറുകൾ മാത്രമാണ് തിങ്കളാഴ്ച ഭാഗികമായി പ്രവർത്തിച്ചത്. ഒരുമിച്ച് കൂടുതൽ വിതരണം ഇല്ലാത്തതിനാലാണ് തുറന്ന കൗണ്ടറുകൾക്ക് മുന്നിൽ വലിയ തിരക്ക് അനുഭവപ്പെട്ടത്.

ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയും സന്നിധാനത്ത് തന്ത്രി കണ്ഠരര് മഹേഷ് മോഹനർക്കൊപ്പം

ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എ. ദാമോദരൻ നമ്പൂതിരിയും തിങ്കളാഴ്ച ശബരിമല ദർശനം നടത്തി. ഇരുമുടിക്കെട്ടില്ലാതെ രാവിലെ ഒമ്പത് മണിയോടെ പമ്പയിലെത്തിയ ഇരുവരും ഒന്നിച്ചാണ് മലകയറി ദർശനം നടത്തിയത്. തന്ത്രിയെയും നിലവിലെ മേൽശാന്തിമാരെയും സന്ദർശിച്ചാണ് മടങ്ങിയത്. ഇനി ഇനി തീർഥാടനകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന ദിവസം ഇരുമുടികെട്ടുമായി എത്തി ചുമതലയേൽക്കും.

നവരാത്രി അവധി ദിവസങ്ങൾ കൂടിയായതാണ് തുലാമാസപൂജക്ക് തിരക്ക് വർധിക്കാൻ കാരണം. മണ്ഡല മകരവിളക്ക് കാലത്തേതിന് സമാനമായ തിരക്കാണ് ഞായറാഴ്ച മുതൽ അനുഭവപ്പെടുന്നത്. ഞായറാഴ്ച തിരക്ക് നിയന്ത്രിക്കാൻ പമ്പ മുതൽ തീർഥാടകരെ തടഞ്ഞുനിർത്തിയാണ് കടത്തിവിട്ടത്. തിങ്കളാഴ്ചയും വെർച്വൽ ക്യു വഴി 50,000ത്തോളം പേർ എത്തി. ഇതിനുപുറമെ, സ്പോട്ട് ബുക്കിങ് നടത്തിയും വൻതോതിൽ എത്തുന്നു.

ഞായറാഴ്ച നിലക്കൽ-പമ്പ റൂട്ടിൽ വലിയ ഗതാഗത തടസ്സമുണ്ടായി. ചാലക്കയം-പമ്പ റോഡ് നിർമാണം കാരണമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. കെ.എസ്.ആർ.ടി.സി മതിയായ സർവിസ് നടത്താത്തതും തീർഥാടകരെ വലച്ചു.

കെ.എസ്.ആർ.ടി.സി സമീപ ഡിപ്പോകളിൽനിന്ന് 60 ബസുകൾ കൂടി പമ്പയിലേക്ക് എത്തിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും തീർഥാടകരെ കുത്തിനിറച്ചാണ് ബസുകളെല്ലാം ഓടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Sabarimala crowd Aravana waiting 
News Summary - Sabarimala Crowds Persist, Aravana Wait Continues
Next Story