വീട്ടില്‍നിന്ന് രാജവെമ്പാലയെ പിടികൂടി
text_fieldsചിറ്റാര്‍ 86ല്‍ വീട്ടില്‍ കയറിയ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടുന്നു
ചിറ്റാര്‍: ചിറ്റാര്‍ 86ല്‍ കിടങ്ങില്‍ മുജീബ് റഹ്മാെൻറ വീട്ടില്‍നിന്ന് 10 അടി നീളവും മൂന്ന് വയസ്സും വരുന്ന പെണ്വര്ഗത്തിൽപെടുന്ന രാജവെമ്പാലയെ വാവ സുരേഷ് പിടികൂടി.
വ്യാഴാഴ്ച രാവിലെ എട്ടോടെ പാമ്പ് വീടിനു ഉള്ളിലേക്ക് പ്രവേശിക്കുന്നാണ് വീട്ടുകാർ കാണുന്നത്. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറന്മൂട്ടില്നിന്ന് വാവ സുരേഷിനെ വിളിച്ചുവരുത്തി ഉച്ചക്ക് രണ്ടോടെ പിടികൂടുകയായിരുന്നു.
വാവ സുരേഷിന് മുന്നില്‍ പത്തിതാഴ്ത്തുന്ന 201ാമത്തെ രാജവെമ്പാലയാണ്. പാമ്പിനെ ഗ്രൂഡ്രിക്കല്‍ വനമേഖലയില്‍ കൊണ്ടുവിട്ടു.