കാട്ടുപന്നി ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
text_fieldsകാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ കളരിക്കൽ സുരേഷ് കോട്ടയം മെഡിക്കൽ കോളജിൽ
ചിറ്റാർ: സീതത്തോട് പഞ്ചായത്തിലെ ഗുരുനാഥൻമണ്ണിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരപരിക്ക്. കളരിക്കൽ വീട്ടിൽ സുരേഷ് (44)നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ ആറിന് വീട്ടുമുറ്റത്തായിരുന്നു സംഭവം. പന്നി ഓടിവരുന്നതുകണ്ട് മാറാൻ ശ്രമിച്ചെങ്കിലും കാലിൽ കുത്തിവീഴ്ത്തുകയായിരുന്നു. വലതുതോളെല്ലിനും നെഞ്ചത്തും വലതുകാലിനും കൈക്കും പരിക്കുപറ്റി. വലതുകൈയിൽ കടിയേറ്റു.
സീതത്തോട്ടിലും റാന്നി സർക്കാർ ആശുപത്രിയിലും എത്തിച്ചശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊച്ചുകോയിക്കൽ െഡപ്യൂട്ടി റെയ്ഞ്ചർ ടി.കെ. മനോജിെൻറ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി.
അടിയന്തര സഹായമായി വനംവകുപ്പ് 5000 രൂപ അനുവദിച്ചു. കൂടുതൽ ധനസഹായം ലഭിക്കുന്നതിനായി റിപ്പോർട്ട് തയാറാക്കിയിട്ടുെണ്ടന്ന് കൊച്ചുകോയിക്കൽ െഡപ്യൂട്ടി റെയ്ഞ്ചർ പറഞ്ഞു.