Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസെ​ൻ​സ​സ്...

സെ​ൻ​സ​സ് ക​ണ​ക്കെ​ടു​ക്കാ​ൻ നെ​ട്ടോ​ട്ടം; ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച അ​നു​ഭ​വ​ങ്ങ​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ

text_fields
bookmark_border
സെ​ൻ​സ​സ് ക​ണ​ക്കെ​ടു​ക്കാ​ൻ നെ​ട്ടോ​ട്ടം; ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച അ​നു​ഭ​വ​ങ്ങ​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ
cancel

പന്തളം: ജനസംഖ്യ കണക്കെടുപ്പിന്‍റെ ഭാഗമായി സെൻസസ് ജോലികൾക്കിറങ്ങിയ ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളികളും സഹനങ്ങളും ചില്ലറയല്ല. എന്നാൽ, ഈ സഹനങ്ങൾ ആസ്വദിക്കുന്നവരുമുണ്ട്. സെൻസസ് അനുഭവങ്ങൾ നർമത്തിൽ ചാലിച്ച് സുഹൃത്ത് വലയങ്ങളിലും ഉദ്യോഗസ്ഥർക്കിടയിലും വാട്സ്ആപ് ഗ്രൂപ്പിലും പലരും പങ്കിടാറുണ്ട്.

ഹിന്ദി ‘നഹി മാലൂ!’

ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് പോകാൻ ഹിന്ദി അറിയാത്ത ഉദ്യോഗസ്ഥക്ക് പേടി. അപ്പോഴാണ് മനസ്സിൽ ഹിന്ദി ലഡു പൊട്ടിയത്, പിന്നെ ഒട്ടും വൈകിയില്ല, ഹിന്ദി ടീച്ചറെ വിളിച്ചുകൊണ്ടുപോയി സെൻസസ് തുടർന്നു.

നമ്മളെന്താ ഡാവിഞ്ചികളോ...

സെൻസസ് ഉദ്യോഗസ്ഥർ മാപ്പ് വരക്കുന്ന കാര്യം പറഞ്ഞപ്പോൾ ഒരാളുടെ പ്രതികരണം ഇങ്ങനെ: ‘താഴെ നിന്ന് മുകളിലുള്ള കാഴ്ചകൾ വരച്ചെടുക്കാൻ നമ്മൾ ഡാവിഞ്ചികളൊന്നുമല്ല, അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിക്കണം’.

ച​ക്ര​വ്യൂ​ഹ​ത്തി​ലെ അ​ഭി​മ​ന്യു

ഒ​രു പ്ര​ദേ​ശ​ത്ത് പ​ല​യി​ട​ത്താ​യി കു​റെ വീ​ടു​ക​ൾ ക​യ​റി​യ ശേ​ഷം തി​രി​കെ​യു​ള്ള വ​ഴി മ​ന​സ്സി​ലാ​കു​ന്നി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ക​മ​ന്‍റ്​ ഇ​ങ്ങ​നെ: ‘ശ​രി​ക്കും കി​ളി​പോ​യി, ച​ക്ര​വ്യൂ​ഹ​ത്തി​ൽ അ​ക​പ്പെ​ട്ട അ​ഭി​മ​ന്യു​വി​ന്റെ അ​വ​സ്ഥ. മാ​പ്പി​നോ​ട് വ​ഴി ചോ​ദി​ച്ചു. മാ​പ്പ് ത​ന്നി​ല്ല. എ​ങ്ങ​നെ​യോ വീ​ട്ടി​ലെ​ത്തി’. തു​ട​ങ്ങി ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ര​വ​ധി ഗ്രൂ​പ്പു​ക​ളി​ൽ പ​ങ്കു​വെ​ക്കു​ന്ന​ത്.

ആമസോൺ വനാന്തരങ്ങളുടെ മാപ്പ്

പല കാര്യങ്ങളിൽ സെൻസസ് സമയബന്ധിതമായി തീർന്നില്ലെങ്കിലോ എന്ന അവസ്ഥ ഒരാൾ പങ്കിട്ടപ്പോഴുള്ള പ്രതികരണം ഇങ്ങനെ: ‘തൂക്കിക്കൊല്ലില്ലായിരിക്കും. ചിലരെ പാക്കിസ്താനിലേക്ക് കയറ്റിവിടുമെന്നും മറ്റു ചിലരെ ആഫ്രിക്കയിലേക്ക് വിടുമെന്നും മറ്റ് ചിലരെ ആമസോൺ വനാന്തരങ്ങളുടെ മാപ്പ് തയാറാക്കാനും വിടുമായിരിക്കും’.

പല വീടുകളിലും കയറിച്ചെല്ലുന്നത് പേടിച്ച്

വീട്ടിലേക്കു കയറുന്നതിനു മുമ്പ് മുതൽ നായയുണ്ടോ എന്ന് പലവട്ടം നോക്കും. ഒരിടത്ത് ചെന്ന് വീടിന് പുറത്ത് നായെ കാണാതായപ്പോൾ ആശ്വസിച്ചു. കോളിങ് ബെൽ അമർത്തിയപ്പോൾ ദേ വീടിന് അകത്തുനിന്നു വരുന്നു നായ്ക്കൾ. പിറകെ വീട്ടുകാരും എത്തിയതോടെയാണ് ശ്വാസം നേരെ വീണത്.

ഒരിക്കലും ‘മാപ്പ്’ കൊടുക്കില്ല

‘എന്‍റമ്മോ എന്‍റെ മാപ്പാണ് മാപ്പ്, ഒരിക്കലും മാപ്പ് കൊടുക്കില്ല, ആ മാപ്പ് ക്രിയേറ്റർക്ക്’. സെൻസസിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് കൊടുത്തിരിക്കുന്ന മാപ്പിനെ പറ്റിയുള്ള ഒരാളുടെ അനുഭവമാണിത്. പല വാർഡുകൾ കൂട്ടിക്കലർത്തി പല സ്ഥലങ്ങളിലായി വളഞ്ഞും തിരിഞ്ഞുമാണ് മാപ്പിന്റെ പോക്ക്. ഇത് പലർക്കും ആശയക്കുഴപ്പവും ആശങ്കയുമാണ്.

Show Full Article
TAGS:sensus Pathanamthitta News Kerala News 
News Summary - sensus
Next Story