വി.എച്.എസ്.സി വിഭാഗത്തിൽ ഷൈനി ജോസഫ് മികച്ച അധ്യാപിക
text_fieldsഷൈനി ജോസഫ്
റാന്നി (പത്തനംതിട്ട): 2024-25 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ മികച്ച അധ്യാപികയായി പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്.എസ്.സി വിഭാഗം വടശേരിക്കര ടി.ടി.ടി.എം വി.എച്.എസ് സ്കൂളിലെ അധ്യാപിക ഷൈനി ജോസഫിനെ തെരഞ്ഞെടുത്തു. ജില്ലാതല സമിതിയുടെയും സംസ്ഥാനതല സമിതിയുടെയും പാഠ്യ, പാഠ്യേതര രംഗങ്ങളിലെ പ്രവർത്തന മികവ് പരിഗണിച്ചും മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനവും വിലയിരുത്തിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
2023-24ലെ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അവാർഡ് സ്കൂളിനും സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും ഷൈനി ജോസഫിന്റെ പ്രവർത്തനത്തിലൂടെ നേടിയെടുക്കാൻ സാധിച്ചു. 2022-23 വർഷം ജില്ലാതലത്തിലും മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അവാർഡ് നേടിയിരുന്നു. ഭർത്താവ് ഇമ്മാനുവൽ മാത്യു സെൻട്രൽ ബാങ്ക് മാനേജർ ആയി റിട്ടയർ ചെയ്തു. മൂത്തമകൻ അലൻ ഷൈൻ മാനുവൽ എം.ടെക് പൂർത്തിയാക്കി ടെക്നോപാർക്കിൽ ട്രെയിനിയായി പ്രവർത്തിക്കുന്നു. ഇളയ മകൻ ബ്രയിൻ ഷൈൻ മാനുവൽ ഫിസിക്സ് രണ്ടാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.