നാരകംപുഴയിൽ പെങ്ങളൂട്ടിയും പൊന്നാങ്ങളയും നേർക്കുനേർ
text_fieldsഅയ്യൂബ്ഖാനും അൻസൽനയും
കൊക്കയാർ: സൗഹൃദ മത്സരം എന്നു കേട്ടിട്ടുണ്ടാകും. എന്നാൽ, കൊക്കയാർ പഞ്ചായത്ത് പത്താം നാരകംപുഴയിലെ മത്സരം സൗഹൃദമത്സരമല്ല, സഹോദര മത്സരമാണ്. ഇവിടെ മത്സരം പെങ്ങളൂട്ടിയും പൊന്നാങ്ങളയും തമ്മിൽ. കട്ടപ്ലാക്കൽ അബ്ദുൽ സലാമിന്റെ മക്കളായ അയ്യൂബ് ഖാൻ കട്ടപ്ലാക്കലും അൻസൽന സക്കീറുമാണ് ഇവിടെ പോൾക്കളത്തിലെ എതിരാളികൾ.
അയൂബ് ഖാൻ കോൺഗ്രസിനു വേണ്ടിയും അൻസൽന സി.പി.എമ്മിനു വേണ്ടിയും പോരിനിറങ്ങുന്നു. വാർഡ് നറുക്കെടുപ്പു നടന്ന അന്നു തന്നെ അയ്യൂബ്ഖാന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം അൻസൽനയുടെ സ്ഥാനാർഥിത്വം സി.പി.എം പ്രഖ്യാപിച്ചതോടെ മത്സര രംഗം സജീവമായി.
നാരകംപുഴയുടെ സിറ്റിങ് അംഗമാണ് അൻസൽന. അയ്യൂബ് ഖാൻ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും. 2015 ൽ നാരകംപുഴ വാർഡിൽ അൻസൽനയും കൊക്കയാർ വാർഡിൽ അയ്യൂബും മത്സരിച്ചെങ്കിലും ഇരുവരും പരാജയപ്പെടുകയായിരുന്നു.


