Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2026 3:58 PM GMT Updated On
date_range 18 July 2026 3:58 PM GMTലോകകപ്പിന് ഐക്യദാർഢ്യം; അർജൻ്റീനയുടെ ജഴ്സിൽ പന്തളം നഗരസഭയിലെ ജീവനക്കാർ
text_fieldscamera_alt
പന്തളം നഗരസഭയിലെ ജീവനക്കാരായ അർജൻ്റീന ആരാധകർ ഇന്ന് അർജൻ്റീനയുടെ ജേഴ്സിൽ ഓഫീസിൽ എത്തിയപ്പോൾ
പന്തളം: ലോകകപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അർജൻ്റീനൻ ജഴ്സി ധരിച്ച് നഗരസഭ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ശനിയാഴ്ച നഗരസഭ ഓഫിസിലെത്തി. പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലാണ് വേറിട്ട ഐക്യദാർഢ്യം അരങ്ങേറിയത്. കാൽപ്പന്ത് കളിയുടെ ആവേശം ലോകകപ്പ് മത്സരത്തിൽ പ്രകടമാകുന്ന തരത്തിലായിരുന്നു അർജൻ്റീന ആരാധകരായ ഉദ്യോഗസ്ഥർ ജോലിക്ക് എത്തിയത് .
പല ആവശ്യങ്ങൾക്കായി രാവിലെ ഓഫിസിൽ എത്തിയ സാധാരണക്കാർ നഗരസഭ ഓഫിസിൽ അർജന്റീന ആരാധകരെ മാത്രമേ കണ്ടുള്ളൂ . കാൽപ്പന്ത് കളി സ്ഥലമാണോ നഗരസഭ ഓഫിസ് ആണോ എന്ന് ആശങ്കയിലായി പലരും. നഗരസഭാ സെക്രട്ടറി കെ.ഇ. അനിത ഉൾപ്പെടെ ഒട്ടുമിക്ക ജീവനക്കാരും ശനിയാഴ്ച ജോലി പൂർത്തീകരിച്ചത് അർജൻ്റീനയുടെ ജഴ്സി അണിഞ്ഞായിരുന്നു.
Next Story


