Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമലയാലപ്പുഴയിൽ...

മലയാലപ്പുഴയിൽ തെരുവുനായ് ആക്രമണം; അഞ്ചുപേർക്ക് കടിയേറ്റു

text_fields
bookmark_border
Stray dog attack
cancel
camera_alt

ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ലെ നാ​യ്ക്കൂ​ട്ടം

പത്തനംതിട്ട: മലയാലപ്പുഴയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരെ തെരുവുനായ് ആക്രമിച്ചു. മലയാലപ്പുഴ താഴം, പ്ലാവറ പടി ഭാഗത്താണ് തെരുവുനായ് ആളുകളെ കടിച്ചത്. ഞായറാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. നായ്ക്കു പേവിഷ ബാധ സംശയിക്കുന്നുണ്ട് . ഒരു നായെ നാട്ടുകാർ പുതുക്കുളം ഭാഗത്തുവെച്ച് തല്ലിക്കൊന്നിരുന്നു. പരിശോധനാഫലം ലഭിച്ചാലേ പേവിഷബാധ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. താഴം കിഴക്കെ പുന്നാട്ട് ദീപു (44), മാതാവ് ശാന്തമ്മ (72), കിഴക്കെ പുന്നാട്ട് കൃഷ്‌ണ ജിത്ത് (9), പ്ലാവറ ശാന്തമ്മ (67), പ്ലാവറ ധ്രുവ് രഞ്ജിത്ത് (5) എന്നിവരെയാണ് നായ് ആക്രമിച്ചത്.

കൃഷ്ണ ജിത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഖത്തും ശരീരത്തും ക്രൂരമായി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ആളുകൾ ഓടിയെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ജില്ലയിൽ തെരുവുനായ് ആക്രമണം പെരുകിവരുകയാണ്. ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്തവിധം നായ്ക്കൾ ഭീഷണിയായി മാറിക്കഴിഞ്ഞു. മൂന്നു ദിവസം മുമ്പ് ഓമല്ലൂരിൽ ഒരുകുട്ടി ഉൾപ്പെടെ നിരവധി പേരെ പേപ്പട്ടി ആക്രമിച്ചിരുന്നു. തെരുവുനായ് ശല്യം തടയാൻ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും സ്വീകരിക്കുന്നിെല്ലന്നും ആേക്ഷപമുണ്ട്.

Show Full Article
TAGS:Stray dog ​​attacks Dog bitten Latest News 
News Summary - Stray dog ​​attacks in Malayalapuzha; five people bitten
Next Story