Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഫ്ലാറ്റിനുള്ളിൽ...

ഫ്ലാറ്റിനുള്ളിൽ കുടുങ്ങിയ വയോധികയെ രക്ഷിച്ചു

text_fields
bookmark_border
ഫ്ലാറ്റിനുള്ളിൽ കുടുങ്ങിയ വയോധികയെ രക്ഷിച്ചു
cancel

തി​രു​വ​ല്ല: കു​രി​ശു ക​വ​ല​യി​ൽ ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ തു​ട​ർ​ന്ന് ഫ്ലാ​റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ 83 കാ​രി​ക്ക് ര​ക്ഷ​ക​രാ​യി അ​ഗ്നി​ശ​മ​ന​സേ​ന. കു​രി​ശു ക​വ​ല സി.​വി.​പി ട​വ​റി​ലെ ഫ്ലാ​റ്റി​ൽ ത​നി​ച്ച് താ​മ​സി​ക്കു​ന്ന വെ​ട്ടു​വേ​ലി​ൽ എം.​എം സ​ദ​ന​ത്തി​ൽ ഏ​ലി​യാ​മ്മ​യെ ആ​ണ് ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

രാ​വി​ലെ മു​ത​ൽ ഏ​ലി​യാ​മ്മ​യെ പു​റ​ത്ത് കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ ഫ്ലാ​റ്റ് ഉ​ട​മ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി മു​ൻ വാ​തി​ലി​ന്‍റെ താ​ഴ് ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു. അ​വ​ശ നി​ല​യി​ൽ സ്വീ​ക​ര​ണ മു​റി​യി​ലെ നി​ല​ത്ത് കി​ട​ന്ന എ​ലി​യാ​മ്മ​യെ ആം​ബു​ല​ൻ​സി​ൽ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​ദേ​ശ​ത്ത് ന​ഴ്സ് ആ​യി​രു​ന്ന ഏ​ലി​യാ​മ്മ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ഫ്ലാ​റ്റി​ൽ ത​നി​ച്ചാ​യി​രു​ന്നു താ​മ​സം. ര​ണ്ടു പെ​ൺ​മ​ക്ക​ളി​ൽ ഒ​രാ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം ഡ​ൽ​ഹി​യി​ലും മ​റ്റൊ​രാ​ൾ ബം​ഗ​ളൂ​രു​വി​ലും ആ​ണ്. ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ശം​ഭു ന​മ്പൂ​തി​രി, സീ​നി​യ​ർ ഫ​യ​ർ ആ​ന്‍റ്​ റെ​സ്ക്യൂ ഓ​ഫീ​സ​ർ സ​തി​കു​മാ​ർ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ.​ആ​ർ. ശ​ശി കു​മാ​ർ, ശി​വ​കു​മാ​ർ, സൂ​ര​ജ് മു​ര​ളി, മു​കേ​ഷ്, രാം​ലാ​ൽ, കെ.​പി. ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. ഏ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
TAGS:rescued kerala fire force Local News Pathanamthita 
News Summary - Elderly woman trapped inside apartment rescued
Next Story