അഗ്നിരക്ഷ സേന വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി
text_fieldsകുറ്റൂർ തെങ്ങേലിയിൽ വെള്ളത്തിൽ അകപ്പെട്ട അഗ്നിരക്ഷ സേനയുടെ വാഹനം ലോറിയുടെ സഹായത്തോടെ കരകയറ്റുന്നു
തിരുവല്ല: കുറ്റൂർ തെങ്ങേലിയിൽ അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ എത്തിയ അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽപ്പെട്ടു. കുറ്റൂർ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്ന ലോറി എത്തിച്ച് അഗ്നിശമനസേനയുടെ വാഹനം കരകയറ്റി.
കുറ്റൂർ - തെങ്ങേലി റോഡിൽ ആഞ്ഞിലിമൂട്ടിൽ പടിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. റോഡിലെ ആറടിയോളം വരുന്ന വെള്ളക്കെട്ടിൽ ഇറങ്ങിയ അഗ്നിരക്ഷാസേന വാഹനത്തിന്റെ എൻജിൻ വെള്ളം കയറി പ്രവർത്തനം നിലയ്ക്കുകയായിരുന്നു.
പ്രദേശവാസികളും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് വാഹനം വെള്ളക്കെട്ടിൽനിന്ന് കരകയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തലയാർ സ്വദേശി രതീഷിന്റെ ലോറി എത്തിച്ച് വടംകെട്ടി അഗ്നിരക്ഷ സേനയുടെ വാഹനം കരകയറ്റുകയായിരുന്നു.


