Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightകാറിൽ കുടുങ്ങിയ...

കാറിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷസേന

text_fields
bookmark_border
representation image
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

തിരുവല്ല: കാറിൽ കുടുങ്ങിയ ഒന്നര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷസേന. പുറമറ്റം പഞ്ചായത്ത് പടുതോട്ടിൽ തേക്കനാൽ വീട്ടിൽ കിരൺ ടി. മാത്യുവിന്‍റെ മകൻ ഇവാൻ ആണ് കാറിനുള്ളിൽ അകപ്പെട്ടത്. വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിൽ താക്കോലുമായി കയറിയ ഇവാൻ ഉള്ളിൽ അകപ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെ 10 ഓടെയായിരുന്നു സംഭവം.

കാറിൽ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ മാതാവ് അനീറ്റ അടക്കം ശ്രമിച്ചു. ശ്രമങ്ങൾ ഫലം കാണാതായതോടെ തിരുവല്ല അഗ്നിശമനസേനയെ അറിയിച്ചു. ഗ്ലാസ്‌ കാച്ചർ എന്ന ഉപകരണത്തിന്റെ സഹായത്താൽ ഗ്ലാസ്‌ വലിച്ചു താഴ്ത്തിയ ശേഷം കുട്ടിയെ സുരക്ഷിതമായി പുറത്തിറക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എസ്. അജിത്ത്, എൻ.ആർ. ശശികുമാർ, കെ സതീഷ് കുമാർ, സൂരജ് മുരളി, മുകേഷ് കുമാർ, ശിവപ്രസാദ്, വിപിൻ, വിനോദ് ടൈറ്റസ്, മുകേഷ്, ഹോം ഗാർഡ് ലാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം

Show Full Article
TAGS:Firefighters rescue 
News Summary - Firefighters rescue baby trapped in car
Next Story