Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഎം.ജി യൂണിവേഴ്സിറ്റി...

എം.ജി യൂണിവേഴ്സിറ്റി കലോത്സവം; സുന്ദര മുഹൂർത്തം -ടോവിനോ

text_fields
bookmark_border
എം.ജി യൂണിവേഴ്സിറ്റി കലോത്സവം; സുന്ദര മുഹൂർത്തം -ടോവിനോ
cancel

തിരുവല്ല: കലാലയ കാലം ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങളിൽ ഒന്നാണെന്ന് നടൻ ടോവിനോ തോമസ്. എം.ജി യൂണിവേഴ്സിറ്റി കലോത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്നേഹത്തിലൂടെ വർത്തിക്കേണ്ടവരാണ് കലാകാരന്മാർ. കല ഈശ്വരന്റെ വരദാനമാണ്.

ഓരോ കലാകാരനും കലയോടുള്ള സ്നേഹം കാത്തുസൂക്ഷിക്കണമെന്നും ടോവിനോ പറഞ്ഞു. ഏഴുദിന രാത്രങ്ങൾ നീണ്ടുനിന്ന കലാ മാമാങ്കത്തിന് ഇതോടെ തിരശ്ശീല വീണു. യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ അഭിനവ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാത്യു. ടി തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമതി ഭാരവാഹികളായ പി.ടി സതീഷ് കുമാർ, ബിനൽ കുമാർ, ഫ്രാൻസിസ് വി.ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Show Full Article
TAGS:mg university Arts Festival Tovino Thomas acters 
News Summary - MG University Arts Festival; A beautiful moment - Tovino
Next Story