മധ്യവയസ്കക്ക് സൂര്യാതപമേറ്റു
text_fieldsസൂര്യാതപമേറ്റ സിന്ധു
തിരുവല്ല: തിരുവല്ലയിലെ നെടുമ്പ്രത്ത് മധ്യവയസ്കക്ക് സൂര്യാതപമേറ്റു. നെടുമ്പ്രം മുണ്ടുപറമ്പിൽ വീട്ടിൽ സുവർണന്റെ ഭാര്യ സിന്ധുവിനാണ് (54) സൂര്യാതപമേറ്റത്. കഴിഞ്ഞ ദിവസം നെടുമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ നടന്ന പൊങ്കാലക്കുശേഷം വീട്ടിലെത്തിയ സിന്ധുവിന് കൈകളിൽ പുകച്ചിൽ അനുഭവപ്പെടുകയായിരുന്നു.
പിന്നാലെ ഇരു കൈകളിലും മുട്ടിന് താഴെയായി കുമിളകൾ രൂപപ്പെട്ടു. തുടർന്ന് അയൽവാസിയായ ഡോക്ടറുടെ അടുത്ത് ചികിത്സ തേടി. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചതെന്ന് സിന്ധു പറഞ്ഞു. റൂഫിങ് പണികൾ നടത്തുന്നതിനിടെ രണ്ടാഴ്ച മുമ്പ് കുറ്റൂരിൽ മധ്യവയസ്കനും സൂര്യാതപമേറ്റിരുന്നു.


