Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightപുരയിടം...

പുരയിടം മണിമലയാറ്റിലേക്ക് ഇടിഞ്ഞുവീണു

text_fields
bookmark_border
പുരയിടം മണിമലയാറ്റിലേക്ക് ഇടിഞ്ഞുവീണു
cancel
camera_alt

മണത്ര കിഴക്കേതിൽ എംജി കോശിയുടെ പുരയിടം നദിയിലേക്ക് ഇടിഞ്ഞു വീണ നിലയിൽ

തിരുവല്ല: കടപ്ര പുളിക്കീഴിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി മണിമലയാറ്റിലേക്ക് ഇടിഞ്ഞുവീണു. കടപ്ര രണ്ടാം വാർഡിൽ ഉൾപ്പെടുന്ന അടുക്കത്തിൽ പടി ഭാഗത്തെ പുതുപ്പറമ്പിൽ മോൻസി പി. എബ്രഹാം, അയൽവാസികളായ മണത്ര കിഴക്കേതിൽ എംജി കോശി, സഹോദരങ്ങളായ കസ്റ്റീഫൻ തോമസ്, സക്കറിയ തോമസ് എന്നിവരുടെ ആറ് സെൻറ് ഓളം വരുന്ന ഭൂമിയാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ മണിമലയാറ്റിലേക്ക് പതിച്ചത്. നദീതീരം ഇടിഞ്ഞുതാഴുന്നത് മോൻസി പി. എബ്രഹാമിന്റെയും എം.ജി കോശിയുടെയും വീടുകൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്.

കോശിയുടെ പുരയിടത്തിൽ നിന്നിരുന്ന മരങ്ങൾ അടക്കം ആറ്റിലേക്ക് പതിച്ച നിലയിലാണ്. റവന്യൂ- ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. നാല് പുലിമുട്ടുകൾ സ്ഥിതി ചെയ്യുന്ന ഈ ഭാഗത്ത് തീര സംരക്ഷണത്തിനായി കൽക്കെട്ട് നിർമ്മിക്കാൻ എം.എൽ.എയുടെ അടിയന്തര ഇടപെടൽ വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Show Full Article
TAGS:localnews Pathanamthitta thiruvalla 
News Summary - The plot of land collapsed into the Manimala River
Next Story