Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightബ്രൗൺഷുഗറുമായി മൂന്ന്​...

ബ്രൗൺഷുഗറുമായി മൂന്ന്​ അസം സ്വദേശികൾ പിടിയിൽ

text_fields
bookmark_border
ബ്രൗൺഷുഗറുമായി മൂന്ന്​ അസം സ്വദേശികൾ പിടിയിൽ
cancel
camera_alt

നി​ജാ​മു​ദ്ദീ​ൻ, അ​സ​റു​ദ്ദീ​ൻ, അ​ബൂ​ബ​ക്ക​ർ 

തി​രു​വ​ല്ല: ബേ​ക്ക​റി ജീ​വ​ന​ക്കാ​രാ​യ മൂ​ന്ന്​ അ​സം സ്വ​ദേ​ശി​ക​ളെ ബ്രൗ​ൺ​ഷു​ഗ​റു​മാ​യി പി​ടി​കൂ​ടി. അ​സം ഹു​ജ​യ് ജി​ല്ല​യി​ലെ ഡാ​ബോ​ക സ്വ​ദേ​ശി​ക​ളാ​യ നി​ജാ​മു​ദ്ദീ​ൻ (23), അ​സ​റു​ദ്ദീ​ൻ (32), അ​സം നാ​ഗൂ​ൺ ജി​ല്ല​യി​ലെ ഉ​ദ്മ​റി അ​ബൂ​ബ​ക്ക​ർ (18) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 10.30 ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​റും പി​ടി​ച്ചെ​ടു​ത്തു. 17ന് ​രാ​ത്രി 11.20ഓ​ടെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ് സി​ഗ്ന​ലി​ന് സ​മീ​പ​ത്തു​നി​ന്ന്​ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. '

അ​സ​മി​ൽ​നി​ന്ന്​ ബ്രൗ​ൺ​ഷു​ഗ​ർ എ​ത്തി​ച്ച് വി​ൽ​ക്കു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലി​ൽ അ​ഞ്ച് മി​ല്ലി​ഗ്രാം​ബ്രൗ​ൺ ഷു​ഗ​ർ 2000നും 2500​നു​മി​ട​യി​ലു​ള്ള തു​ക​ക്കാ​ണ് ഇ​വ​ർ ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ല്പ​ന ന​ട​ത്തി​യിരു​ന്ന​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി. പി​ടി​കൂ​ടി​യ ബ്രൗ​ൺ ഷു​ഗ​റി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ​ വി​ല വ​രും. തി​രു​വ​ല്ല പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​ന്തോ​ഷ്, എ​സ്.​ഐ ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​ക​​ളെ അ​റ​സ്റ്റ്​​ചെ​യ്ത​ത്.

Show Full Article
TAGS:Drug Case drug hunt Pathanamthita 
News Summary - Three Assamese arrested with brown sugar
Next Story