Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഅവിശ്വാസ പ്രമേയം...

അവിശ്വാസ പ്രമേയം പാസായി; നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി

text_fields
bookmark_border
അവിശ്വാസ പ്രമേയം പാസായി; നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി
cancel

തി​രു​വ​ല്ല: എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി. കോ​ൺ​ഗ്ര​സി​ലെ അ​ല​ക്സ് പു​ത്തൂ​പ്പ​ള്ളി പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്തു​നി​ന്ന്​ പു​റ​ത്താ​യി. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ഞ്ച്​ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. 13 അം​ഗ പ​ഞ്ചാ​യ​ത്ത് സ​മി​തി​യി​ൽ ഏ​ഴു​പേ​ർ അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട കെ.​പി. പു​ന്നൂ​സ്, സ്വ​ത​ന്ത്ര അം​ഗ​വും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ അ​ന്ന​മ്മ ജോ​ർ​ജും പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു.

കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച പു​ന്നൂ​സി​ന് കോ​ൺ​ഗ്ര​സ് ജി​ല്ല നേ​തൃ​ത്വം വി​പ്പ് ന​ൽ​കി​യി​രു​ന്നി​ല്ല. 2024 ഒ​ക്ടോ​ബ​ർ 18ന് ​ന​ട​ന്ന പ്ര​സി​ഡ​ന്‍റ്​ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ അ​ല​ക്സി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്ത​വ​രാ​ണ് ഇ​രു​വ​രും. ആ​റു​മാ​സ​ത്തി​ന് ശേ​ഷം പ്ര​സി​ഡ​ന്‍റ്​ സ്ഥാ​നം ഒ​ഴി​ഞ്ഞ് അ​ന്ന​മ്മ​യെ പ്ര​സി​ഡ​ന്‍റാ​ക്കാ​മെ​ന്ന ഉ​റ​പ്പ് അ​ല​ക്സ് ലം​ഘി​ച്ചി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു​കൂ​ടി​യാ​ണ് അ​വി​ശ്വാ​സ​ത്തെ അ​നു​കൂ​ലി​ച്ച​ത്. പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് അ​സി. ബി.​ഡി.​ഒ കെ. ​വി​നീ​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

Show Full Article
TAGS:Niranam Panchayat Congress NO Confident Motion pathanamthitta 
News Summary - UDF loses power of Niranam Grama Panchayat through no confidence vote
Next Story