Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗൃ​ഹാ​തു​ര...

ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ളു​മാ​യി ഇ​ന്ന് തി​രു​വോ​ണം

text_fields
bookmark_border
ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ളു​മാ​യി ഇ​ന്ന് തി​രു​വോ​ണം
cancel

പ​ത്ത​നം​തി​ട്ട: ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ളു​യ​ർ​ത്തി ഇ​ന്ന് തി​രു​വോ​ണം. സ​മൃ​ദ്ധി​യു​ടെ​യും ഐ​ശ്വ​ര്യ​ത്തി​ന്റെ​യും പ്ര​തീ​ക​മാ​യ തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ നാ​ട് ഒ​രു​ങ്ങി. ന​ഗ​ര ഗ്രാ​മ​വീ​ഥി​ക​ളി​ലാ​കെ ഇ​ന്ന​ലെ ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ന്റെ തി​ര​ക്കി​ലാ​യി​രു​ന്നു. ഓ​ണ​സ​ദ്യ ഒ​രു​ക്കാ​നു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും ഓ​ണ​ക്കോ​ടി എ​ടു​ക്കാ​നും അ​ത്ത​പ്പൂ​ക്ക​ള​മൊ​രു​ക്കാ​ൻ പൂ​ക്ക​ൾ വാ​ങ്ങാ​നും കു​ടും​ബ​സ​മേ​തം ആ​ളു​ക​ൾ ഇ​റ​ങ്ങി​യ​തോ​ടെ വീ​ഥി​ക​ളെ​ല്ലാം വാ​ഹ​ന​ത്തി​ര​ക്കി​ല​മ​ർ​ന്നു. നി​ര ത്തു​ക​ളി​ലും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലു​മെ​ല്ലാം വ​ലി​യ തി​ര​ക്കാ​യി​രു​ന്നു. ഇ​ട​ക്കി​ടെ പെ​യ്ത ചാ​റ്റ​ൽ മ​ഴ ആ​ളു​ക​ളെ ചെ​റു​താ​യി ബു​ദ്ധി​മു​ട്ടി​ച്ചു.

ഓ​ണ​ത്തി​ര​ക്കി​ൽ ന​ഗ​ര​ങ്ങ​ൾ വീ​ർ​പ്പു​മു​ട്ടി​യ​പ്പോ​ൾ വാ​ഹ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ഗ​ര​വീ​ഥി​ക​ളി​ൽ ട്രാ​ഫി​ക് പൊ​ലീ​സ് പെ​ടാ​പ്പാ​ടു​പെ​ട്ടു. പ​ത്ത​നം​തി​ട്ട സെ​ൻ​ട്ര​ൽ ജ​ങ്ഷ​ൻ മു​ത​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി ഭാ​ഗം വ​രെ വാ​ഹ​ന​ത്തി​ര​ക്കാ​യി​രു​ന്നു. പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ റോ​ഡി​ലും വ​ലി​യ തി​ര​ക്കാ​യി​രു​ന്നു. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചു വി​ടാ​നും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് നി​യ​ന്ത്രി​ക്കാ​നും പൊ​ലീ​സു​ണ്ടാ​യി​രു​ന്നു . വാ​ഹ​ന​ത്തി​ര​ക്കി​നി​ടെ ജ​ങ്ഷ​ഷ​നു​ക​ളി​ൽ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കാ​ൻ യാ​​​ത്ര​ക്കാ​രെ​യും പൊ​ലീ​സ്​ സ​ഹാ​യി​ച്ചു.

ഓ​ണ​ത്തി​ന് പൂ​ക്ക​ള​മി​ടാ​നു​ള്ള പൂ​തേ​ടി ആ​ളു​ക​ളു​ടെ ഒ​ഴു​ക്കു കാ​ര​ണം പൂ​വി​പ​ണി സ​ജീ​വ​മാ​യി. ബ​ന്ദി​പ്പൂ, അ​ര​ളി​പ്പൂ, റോ​സാ​പ്പൂ​വ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പൂ​ക്ക​ൾ കൊ​ണ്ട് വി​പ​ണി​ക​ൾ നി​റ​ഞ്ഞു. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബ​ന്ദി​പ്പൂ വ​ൻ​തോ​തി​ൽ കൃ​ഷി​യി​റ​ക്കി​യി​രു​ന്നു. ക​ലാ​ല​യ​ങ്ങ​ൾ, ഓ​ഫി​സു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ണാ​ഘോ​ഷം ഉ​ല്ലാ​സ​ഭ​രി​ത​മാ​ക്കി​യ ശേ​ഷ​മാ​ണ് ആ​വേ​ശ​ത്തോ​ടെ വീ​ടു​ക​ളി​ൽ ഓ​ണം ഒ​രു​ങ്ങാ​ൻ പോ​കു​ന്ന​ത്.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലും മ​ഞ്ഞ അ​ല​ർ​ട്ട്‌ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ കാ​ലാ​വ​സ്ഥ​യും വി​ല്ല​നാ​കു​മോ​യെ​ന്ന ഭീ​തി​യു​ണ്ട്. ഉ​ത്രാ​ട നാ​ൾ രാ​വി​ലെ മു​ത​ൽ പ​ല​യി​ട​ത്തും ചാ​റ്റ​ൽ മ​ഴ​യാ​യി​രു​ന്നു. ഇ​ട​വി​ട്ട്‌ പെ​യ്യു​ന്ന മ​ഴ​യി​ലും ഓ​ണം കെ​ങ്കേ​മ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്‌ എ​ല്ലാ​വ​രും.

ഉ​ത്രാ​ട ദി​നം മു​ത​ൽ ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി വ​ള്ളം​ക​ളി ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ പ്ര​ധാ​ന ആ​ഘോ​ഷ സ്ഥ​ല​ങ്ങ​ളും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന മ​റ്റു സ്ഥ​ല​ങ്ങ​ളും ടൗ​ണു​ക​ളും ഷാ​ഡോ പൊ​ലീ​സി​ന്റെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും ഷാ​ഡോ സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഓ​രോ സ്റ്റേ​ഷ​നി​ലെ​യും സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ, കൂ​ടാ​തെ അ​ത​ത് സ്റ്റേ​ഷ​നി​ലെ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ര​ണ്ട് പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന​താ​ണ് ഷാ​ഡോ സം​ഘം.

Show Full Article
TAGS:onam pathanamtitta 
News Summary - Thiruvonam today with nostalgic memories
Next Story