Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅശാസ്ത്രീയ ഓടനിർമാണം;...

അശാസ്ത്രീയ ഓടനിർമാണം; പ്രതിഷേധിച്ച് വ്യാപാരികൾ

text_fields
bookmark_border
അശാസ്ത്രീയ ഓടനിർമാണം; പ്രതിഷേധിച്ച് വ്യാപാരികൾ
cancel
camera_alt

ക​ണ്ണ​ങ്ക​ര സ​ബ് ജ​യി​ലി​നോ​ട് ചേ​ർ​ന്നു​ള്ള അ​ശാ​സ്ത്രീ​യ ഓ​ട​നി​ർ​മാ​ണം

പത്തനംതിട്ട: പത്തനംതിട്ട കണ്ണങ്കര സബ് ജയിലിനോട് ചേർന്ന് ഇലക്ട്രിക് പോസ്റ്റ് ഓടക്കുള്ളിൽ സ്ഥാപിച്ച് ഓടയുടെ നിർമാണം പൂർത്തീകരിച്ചതിലൂടെ മലിനജലത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് അഴുക്കും മാലിന്യങ്ങളും അടിഞ്ഞുകൂടുന്ന സാഹചര്യം സൃഷ്ടിച്ചതിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു.

ഓടയിലെ ഒഴുക്ക് തടസ്സപ്പെടുന്നതോടെ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വ്യാപിക്കാനും ഓടയിലെ വെള്ളം പുറത്തേക്ക് കവിഞ്ഞൊഴുകി സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്. ഇത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണ്.

പൊതുജനങ്ങളുടെ ആരോഗ്യത്തിനും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും ഭീഷണിയാകുന്ന ഇത്തരം നിർമാണരീതികൾ അംഗീകരിക്കാനാവില്ലെന്ന് സമിതി വ്യക്തമാക്കി. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് ഓടയിലെ തടസ്സങ്ങൾ നീക്കി മലിനജലത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:unscientific construction roads Protests traders 
News Summary - Traders Protest Unscientific Canal Construction
Next Story