ചികിത്സ കിട്ടാൻ മെഡിക്കൽ കോളജിൽ മതം രേഖപ്പെടുത്തണമെന്ന്
text_fieldsരോഗികൾ മതവും പാസ്പോർട്ട് നമ്പറും രേഖപ്പെടുത്തേണ്ട ശ്രീ അയ്യപ്പ മെഡിക്കൽ കോളജിലെ രജിസ്‌ട്രേഷൻ ഫോം
വടശ്ശേരിക്കര: ചികിത്സക്കെത്തുന്നവർ രജിസ്‌ട്രേഷൻ ഫോമിൽ പേരും വയസ്സും കൂടാതെ മതവും പാസ്പോർട്ട് നമ്പറും വരെ രേഖപ്പെടുത്തണമെന്ന് . ആരോഗ്യ മന്ത്രിയുടെ ജില്ലയായ പത്തനംതിട്ട വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജിലാണ് ഈ നടപടി.
തിങ്കളാഴ്ച രാവിലെ തലവേദന പിടിപെട്ട മകളുമായി ഇവിടെയെത്തിയ വടശ്ശേരിക്കര സ്വദേശിക്ക് നൽകിയ രജിസ്‌ട്രേഷൻ ഫോമിൽ മതം രേഖപ്പെടുത്തണമെന്ന് തർക്കമായി. എന്നാൽ, ഇത് പഴയ രജിസ്‌ട്രേഷൻ ഫോമാണെന്നാണ് ആശുപത്രി അധികൃതരുടെ മറുപടി. പ്രാഥമിക ചികിത്സക്കെത്തുന്ന രോഗികൾ എൻ.ആർ.ഐ ആണെങ്കിൽ പാസ്പോർട്ടിന്റെ നമ്പർ എഴുതാനുള്ള കോളവും ഒ.പി ടിക്കറ്റിലുണ്ട്. എന്നാൽ, ഈ നടപടി നിയമവിരുദ്ധമാണെന്നും പക്ഷേ, പരാതി ഉണ്ടെങ്കിൽ മാത്രമേ നടപടിയെടുക്കാൻ കഴിയുകയുള്ളൂയെന്നും ജില്ല മെഡിക്കൽ ഓഫിസർ 'മാധ്യമ'ത്തോട് പറഞ്ഞു. ജില്ല കലക്ടർക്കും ആരോഗ്യവകുപ്പിനും പരാതിനൽകുമെന്ന് ചികിത്സക്കായി മെഡിക്കൽ കോളജിനെ സമീപിച്ച കുട്ടിയുടെ പിതാവ് പറഞ്ഞു.