Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവോട്ടര്‍പട്ടികയില്‍...

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും അവസരം

text_fields
bookmark_border
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും അവസരം
cancel

പത്തനംതിട്ട: അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുന്നതിനും പട്ടികയിലെ അപാകതകള്‍ പരിഹരിക്കുന്നതിനുമായി 2027 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച് വോട്ടര്‍ പട്ടികയുടെ സ്‌പെഷല്‍ സമ്മറി റിവിഷന്‍ (എസ്.എസ്.ആര്‍) നടത്തുന്നു. ഇതനുസരിച്ച് 2026 നവംബര്‍ രണ്ടിനകം പോളിങ് സ്‌റ്റേഷനുകളുടെ പുനഃക്രമീകരണം, നവംബര്‍ 12നകം കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കല്‍ എന്നിവ പൂര്‍ത്തിയാക്കണം.

അവകാശവാദങ്ങളും ആക്ഷേപങ്ങളും നവംബര്‍ 12 മുതല്‍ ഡിസംബര്‍ 11 വരെ സമര്‍പ്പിക്കാം. ഡിസംബര്‍ 28നകം ഇവയുടെ തീര്‍പ്പാക്കല്‍ പൂര്‍ത്തിയാക്കണം. അന്തിമ വോട്ടര്‍ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. പുതിയ വോട്ടര്‍ രജിസ്‌ട്രേഷന്‍, വിവരങ്ങളുടെ തിരുത്തല്‍, താമസ സ്ഥലമാറ്റം, വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള അപേക്ഷകള്‍ എന്നിവ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിക്കണം.

അപേക്ഷകര്‍ നിയമപ്രകാരമുള്ള ഫോം ആറ്, ഏഴ്, എട്ട് എന്നിവ ഓണ്‍ലൈനായി (സിറ്റിസണ്‍ സര്‍വിസ് പോര്‍ട്ടല്‍/വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ് വഴി) സമര്‍പ്പിക്കണം. അര്‍ഹരായ വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിനായി വില്ലേജ് തലങ്ങളില്‍ ഒക്ടോബര്‍ 31 വരെ ഹെല്‍പ് ഡെസ്‌ക്കുകളുടെ സേവനം ലഭിക്കും. എസ്.എസ്.ആര്‍ 2027ന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അഭ്യർഥിച്ചു. വിവരങ്ങള്‍ക്ക് 0468 2224256.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:voter list correction opportunity 
News Summary - Voter List Opens for New Names and Corrections
Next Story