എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsപന്തളം: ബംഗളൂരുവിൽനിന്ന് ബസിൽ കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പന്തളം തുമ്പമൺ മുട്ടം വടക്കടത്ത് മണ്ണിൽ ബ്രില്ലി മാത്യുവിനെയാണ് (40) കുളനട ഇന്ത്യൻ ഓയിൽ പമ്പിന്റെ മുന്നിൽനിന്ന് ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടിയത്. ശനിയാഴ്ച ഉച്ചക്ക് 2.35നാണ് അന്തർസംസ്ഥാന ബസിൽ വന്നിറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്. പ്രതിയിൽനിന്ന് 36.55 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എട്ട് സിറിഞ്ചും കണ്ടെടുത്തു. പന്തളം പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പന്തളം എസ്.ഐ സി.വി. വിനോദ് കുമാർ, സി.പി.ഒമാരായ നിയാസ്, അർച്ചിത് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.