Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right21.5 കിലോ കഞ്ചാവും...

21.5 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസ്; എത്തിച്ചയാളും അറസ്റ്റിൽ

text_fields
bookmark_border
21.5 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസ്; എത്തിച്ചയാളും അറസ്റ്റിൽ
cancel

വാടാനപ്പള്ളി: 21.5 കിലോ കഞ്ചാവും 260 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യുവാവിന് ലഹരി എത്തിച്ചുനൽകിയ തൊടുപുഴ കുന്നം തൊട്ടാവാടിയിൽ അൻസലിനെയാണ് (35) തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് മാങ്ങാട് നിന്ന് അറസ്റ്റ് ചെയ്തത്.

മാർച്ച് ഒന്നിന് പുലർച്ച തൃശൂർ ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിൽ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ തൃശൂർ റൂറൽ ഡാൻസാഫ് സ്ക്വാഡും വാടാനപ്പള്ളി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിശേഖരം പിടികൂടിയത്. സംഭവത്തിൽ പാവറട്ടി കാക്കശ്ശേരി സ്വദേശി ലിജിൻ (34) നേരത്തെ അറസ്റ്റിലായിരുന്നു. പാവറട്ടി മുല്ലശ്ശേരിയിൽ ആയുർവേദ ഫാർമസി നടത്തിവരികയായിരുന്നു ലിജിൻ. ആയുർവേദ മരുന്നുകളെന്ന വ്യാജേനയാണ് ലഹരി കച്ചവടം നടത്തിയിരുന്നത്.

Show Full Article
TAGS:Thrissur News Local News Crime arrested 
News Summary - 21.5 kg of ganja and hashish oil seized; the person who delivered it was also arrested
Next Story