വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ബിനേഷ്
ചാലക്കുടി: വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ ജോലി സ്ഥലത്തും താമസിക്കുന്ന വാടക വീട്ടിലും എത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത് കോടതിയുടെ ഉത്തരവ് ലംഘിച്ച കേസിൽ പ്രതി അറസ്റ്റിൽ.
കറുകുറ്റി സ്വദേശി പൈനിങ്കൽ വീട്ടിൽ ബിനേഷ് (45 ) ആണ് അറസ്റ്റിലായത്. യുവതി ജോലി ചെയ്യുന്ന ചാലക്കുടിയിലുള്ള ബേക്കറിയിലെത്തി യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
സംഭവത്തിൽ ചാലക്കുടി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരാതിക്കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി മോട്ടോർസൈക്കിൾ തീ വെച്ച് നശിപ്പിച്ച കേസിലും വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ് ബിനേഷ്.


