അതേ ക്ലാസ് റൂം, അതേ ടീച്ചർ വീണ്ടും ഒത്തുചേർന്ന് പൂർവ വിദ്യാർഥികൾ
text_fieldsപാലുവായ് സെന്റ് ആന്റണീസ് യു.പി സ്കൂളിലെ 75 -76 ബാച്ച് പൂർവ വിദ്യാർഥി സംഗമത്തിൽ അന്നത്തെ അധ്യാപിക റൂബി (സിസ്റ്റർ അൽഫോൻസാ മറിയ)
ക്ലാസെടുക്കുന്നു
ചാവക്കാട്: അര നൂറ്റാണ്ട് പിന്നിട്ട പഴയ ഓർമകൾ പങ്കുവെച്ച് പാലുവായ് സെന്റ് ആന്റണീസ് യു.പി. സ്കൂളിലെ പൂർവവിദ്യാർഥികൾ അധ്യാപികക്കൊപ്പം ഒത്തുകൂടി. 75-76 ബാച്ചിലെ പഴയ ക്ലാസ് റൂമിൽ തന്നെയായിരുന്നു ഒത്തുചേരൽ.
ആറാം ക്ലാസിലെ അന്നത്തെ ടീച്ചർ റൂബി (സിസ്റ്റർ അൽഫോൻസാ മറിയ) അവർക്ക് ക്ലാസ് എടുത്തു. വിദ്യാർഥി കളെല്ലാം വളരെ അച്ചടക്കത്തോടെ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചർക്ക് മുന്നിൽ പഴയ ബെഞ്ചിൽ ഇരുന്ന് ടീച്ചറെ ശ്രദ്ധയോടെ കേൾക്കുന്നത് കൗതുകമുണർത്തി.
പൂർവ വിദ്യാർഥികളായ റഹ്മാൻ കാളിയത്ത്, ഇക്ബാൽ കാളിയത്ത്, ജയൻ, പി. ജോൺസൺ ഗസ്നാഫർ, മുഹമ്മദ് സലിം, ആന്റണി, കൊച്ചു, ഫ്രാൻസിസ്, തോമാസ്, റൂബി, രാജി, സുമ, സക്കീന, സുലേഖ, ഫാത്തിമ, പുഷ്പാവതി, ജസീന്ത, അംബിക എന്നിവർ പങ്കെടുത്തു.