പെൺകുട്ടിക്ക് പീഡനം: 41കാരന് 39 വർഷം കഠിനതടവും പിഴയും
text_fieldsഷിബു
ചാവക്കാട്: 17 വയസ്സുള്ള വിദ്യാർഥിനിയെ ബീച്ചിലും ലോഡ്ജുകളിലും കൊണ്ടുപോയി പലതവണ ലൈംഗിക പീഡനം നടത്തിയും സ്വർണാഭരണങ്ങൾ അപഹരിച്ച് പണയപ്പെടുത്തുകയും ചെയ്ത കേസിൽ 41കാരന് 39 വർഷം കഠിനതടവും 1,70,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ അടക്കാത്ത പക്ഷം 34 മാസം അധിക തടവ് അനുഭവിക്കണം. പിഴ അടക്കുന്നപക്ഷം 50,000 രൂപ അതിജീവിതക്ക് നൽകാനും ഉത്തരവായി. ഇടുക്കി തൊടുപുഴ ചീനിക്കുഴി ദേശത്ത് കുഴിവേലിൽ വീട്ടിൽ ഷിബുവിനെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ്. ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2022 സെപ്റ്റംബർ മുതൽ 2023 സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തിലാണ് സംഭവം. പീഡന വിവരം കുട്ടിയുടെ പിതാവ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.