കടപ്പുറം മത്സ്യഭവൻ അടച്ചിട്ട് മാസങ്ങൾ
text_fieldsമാസങ്ങളായി അടഞ്ഞുകിടക്കുന്ന കടപ്പുറം പഞ്ചായത്തിലെ മത്സ്യഭവൻ
ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ ഏക ആശ്രയമായ മത്സ്യഭവൻ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകളുമായി മത്സ്യത്തൊഴിലാളികൾ നെട്ടോട്ടത്തിൽ. നിരവധി തവണ പരാതി അറിയിച്ചിട്ടും അധികൃതർ അലംഭാവത്തിലെന്ന് ആക്ഷേപം.
വിവിധ അപേക്ഷകളുമായെത്തുന്ന കടപ്പുറം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ചാവക്കാട്, എങ്ങണ്ടിയൂർ മത്സ്യത്തൊഴിലാളി ഓഫിസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
മത്സ്യഭവൻ അടഞ്ഞു കിടക്കുന്നതു മൂലം ഓഫിസും പരിസരവും കാടു പിടിച്ചു കിടക്കുകയാണ്. ഓഫിസ് തുറന്നു പ്രവർത്തിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അധികൃതർ അലംഭാവം തുടരുകയാണെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
അഞ്ചങ്ങാടി സി.എച്ച് സൗധത്തിൽ ചേർന്ന യോഗത്തിൽ യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എ. അഷ്കർ അലി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ആസിഫ് വാഫി, ആരിഫ് വട്ടേക്കാട്, റംഷാദ് കാട്ടിൽ, അലി പുളിഞ്ചോട്, ഷാജഹാൻ അഞ്ചങ്ങാടി, അഡ്വക്കറ്റ് മുഹമ്മദ് നാസിഫ്, ഫൈസൽ ആശുപത്രിപ്പടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി സ്വാഗതവും ട്രഷറർ ഷബീർ പുതിയങ്ങാടി നന്ദിയും പറഞ്ഞു.