Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightപോക്സോ കേസിൽ ജയിലിലായ...

പോക്സോ കേസിൽ ജയിലിലായ മധ്യവയസ്കന് വീണ്ടും ശിക്ഷ

text_fields
bookmark_border
പോക്സോ കേസിൽ ജയിലിലായ മധ്യവയസ്കന്  വീണ്ടും ശിക്ഷ
cancel
Listen to this Article

ചാവക്കാട് : 12 കാരനെ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ 52 വയസ്സുകാരനെ 6 വർഷം കഠിനതടവിനും 40,000 രൂപ പിഴയടക്കാനും ശിക്ഷവിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2023 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി ഹൗസിൽ സജീവനെ (52) യാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴസംഖ്യ അതിജീവിതക്കു നൽകാനും ഉത്തരവായി.

പ്രോസിക്യൂഷനു വേണ്ടി 12 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 18 രേഖകൾ ഹാജരാക്കുകയും ചെയ്തു. കുട്ടിയുടെ ഇളയ സഹോദരനെയും കൂട്ടുകാരനെയും ലൈംഗിക പീഡനത്തിന് വിധേയനാക്കിയതിന് 130 വർഷവും 110 വർഷവും രണ്ടു കേസുകളിൽ ആയി ഇതേ കോടതിയിൽ നിന്ന് വിധിച്ച ശിക്ഷ അനുഭവിച്ചു വരികയാണ് പ്രതി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവർ ഹാജരായി.

Show Full Article
TAGS:Local News POCSO Case Thrissur 
News Summary - Middle-aged man jailed in POCSO case sentenced again
Next Story