ലഹരിക്കെതിരെ ‘തൂഫാൻ’ തീർത്ത് വിദ്യാർഥികൾ
text_fieldsപുത്തൻകടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂളിൽ സംഘടിപ്പിച്ച മില്യൻ ഗോൾ വാടാനപ്പള്ളി എക്സൈസ് ഓഫിസർ പി.എ. അഫ്സൽ ഉദ്ഘാടനം ചെയ്യുന്നു
ചാവക്കാട്: ലഹരിക്കെതിരായ പോരാട്ടത്തിൽ യുവതലമുറയെ അണിനിരത്തി പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിൽ നടന്ന ‘തൂഫാൻ’ബോധവത്കരണ പരിപാടി വാടാനപ്പള്ളി എക്സൈസ് സർക്കിൾ സിവിൽ എക്സൈസ് ഓഫിസർ പി. എ. അഫ്സൽ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്.എം പി.കെ. റംല ബീവി, പി.ടി.എ പ്രസിഡന്റ് സുഹാസ് ഷംസുദ്ദീൻ, ഹാഷിം, സി.എ. സാബിറ, സി.എ. അബീന, എം.കെ. സലീം എന്നിവർ സന്നിഹിതരായി.
ചാവക്കാട്: ഐ.ഡി.സി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തൂഫാന് ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ലഹരിക്കെതിരെ സന്ദേശ പ്രഭാഷണം നടത്തുകയും ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുറസാഖ് കോട്ടക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ റുബീന ഫാറൂഖ്, സ്ഥാപന പ്രതിനിധികള്‍ പരിപാടിക്ക് നേതൃത്വം നല്കി.
ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിഭാഗം സംഘടിപ്പിച്ച ‘തൂഫാൻ’ബോധവത്കരണ പരിപാടി ശ്രദ്ധേയമായി. ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ വി. കലാധരൻ ഗോൾ അടിച്ച് ഉദ്ഘാടനം നിർവഹിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ സെക്രട്ടറി വഹാബ്, പ്രിൻസിപ്പൽ ടി.എൻ. സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർ കെ.ആർ. അക്ഷയ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.എം. തജ്രി എന്നിവർ സംസാരിച്ചു. ബ്ലെസി, ദൃശ്യ, രാഹുൽ, റിയാസ് തുടങ്ങിയ അധ്യാപകരും എൻ.എസ്.എസ് വളന്റിയർമാരും പരിപാടിയിൽ പങ്കെടുത്തു.


