Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightപുത്തൻ കടപ്പുറം...

പുത്തൻ കടപ്പുറം സൂര്യയുടെ കടലാമ കൂട് വിരിഞ്ഞിറങ്ങി

text_fields
bookmark_border
പുത്തൻ കടപ്പുറം സൂര്യയുടെ കടലാമ കൂട് വിരിഞ്ഞിറങ്ങി
cancel

ചാവക്കാട്: പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതിയുടെ ഈ സീസണിലെ ആദ്യ കടലാമ കൂട് വിരിഞ്ഞിറങ്ങി. ചാവക്കാട് നഗസഭ ചെയർമാൻ എ.എച്ച്. അക്ബർകുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ട് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റേഞ്ച്ഓഫിസർ ഗീവർ, പി.എ. സെയ്തുമുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ നിധീഷ്, പി.വി. ധനേഷ്, കെ.വി.റൈജോജോയ്, പി.എ. നസീർ, കെ.കെ. മുബാറക്, കെ.എം. അലി, പി.എ. ഷറഫുദ്ധീൻ, കെ.എ. റൗഫ്, പി.എ. ഫൈസൽ, കെ.എ. ഷംനാദ്, പി.എൻ. ഫായിസ്, പി.എസ്. മുനീർ, പി.എ. നജീബ്, കെ.എച്ച്. മുജീബ്, പി.എൻ. ഫായിദ്, കെ. മുബാറക് എന്നിവർ പങ്കെടുത്തു.

ഡിസംബർ 29ന് കിട്ടിയ 100 മുട്ടകളിൽ 90 കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. ഡിസംബർ മുതൽ മാർച്ച് മാസം വരെയാണ് കടലാമകൾ മുട്ടയിടാനായി തീരത്തെത്തുന്നത്. 37 കടലാമ കൂടുകളിലായി 3757 മുട്ടകളാണ് ഇനി വിരിയാനുള്ളത്.

Show Full Article
TAGS:Local News sea turtles Thrissur 
News Summary - The baby sea turtles have hatched
Next Story