Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightചാ​വ​ക്കാ​ട്...

ചാ​വ​ക്കാ​ട് ബ്ലോ​ക്കി​ൽ മൃ​ഗ ചി​കി​ത്സ ഇ​നി രാ​ത്രി​യി​ലും

text_fields
bookmark_border
ചാ​വ​ക്കാ​ട് ബ്ലോ​ക്കി​ൽ മൃ​ഗ ചി​കി​ത്സ ഇ​നി രാ​ത്രി​യി​ലും
cancel
camera_alt

ചാ​വ​ക്കാ​ട് ബ്ലോ​ക്ക് മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റ് എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

ചാ​വ​ക്കാ​ട്: രാ​ത്രി​കാ​ല മൃ​ഗ ചി​കി​ത്സ സേ​വ​നം ഇ​നി ക​ർ​ഷ​ക​രു​ടെ വീ​ട്ടു പ​ടി​ക്ക​ൽ. മൃ​ഗ​ചി​കി​ത്സ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ചാ​വ​ക്കാ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​യി മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ചാ​വ​ക്കാ​ട് ബ്ലോ​ക്കി​ലെ പു​ന്ന​യൂ​ർ, പു​ന്ന​യൂ​ർ​ക്കു​ളം, വ​ട​ക്കേ​ക്കാ​ട്, ഒ​രു​മ​ന​യൂ​ർ, ക​ട​പ്പു​റം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഗു​രു​വാ​യൂ​ർ, ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലേ​ക്കു​മാ​യി പു​തു​താ​യി അ​നു​വ​ദി​ച്ച മൊ​ബൈ​ൽ വെ​റ്റി​ന​റി യൂ​നി​റ്റി​ന്റെ ഫ്ലാ​ഗ് ഓ​ഫ് എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൻ ഷി​ജ പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​വ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ന​ഫീ​സ​കു​ട്ടി വ​ലി​യ​ക​ത്ത് മു​ഖ്യാ​തി​ഥി ആ​യി. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​ബി. അ​ജി​ത് ബാ​ബു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഹീം വീ​ട്ടി പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​വി. സു​രേ​ന്ദ്ര​ൻ, ജാ​സ്മി​ൻ ഷ​ഹീ​ർ, സ്വാ​ലി​ഹ ഷൗ​ക​ത്ത്, വി​ജി​ത സ​ന്തോ​ഷ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. മു​ബാ​റ​ക്ക്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​എ.​വി. ഷി​ബു, ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്റ് ഓ​ഫി​സ​ർ സി.​എ. വ​ർ​ഗീ​സ്, തൃ​ശൂ​ർ നോ​ഡ​ൽ ഓ​ഫി​സ​ർ എം.​വി.​യു. ഡോ. ​കെ.​ആ​ർ.​അ​ജ​യ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ജി. ഷ​ർ​മി​ള സ്വാ​ഗ​ത​വും വെ​റ്റി​ന​റി സ​ർ​ജ​ൻ ഡോ. ​കെ. വി​വേ​ക് ന​ന്ദി​യും പ​റ​ഞ്ഞു. 962 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലു​ള്ള കേ​ന്ദ്രീ​കൃ​ത കാ​ൾ സെ​ന്റ​ർ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റി​ന്റെ സേ​വ​നം സാ​ധ്യ​മാ​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ രാ​വി​ലെ അ​ഞ്ചു വ​രെ​യാ​ണ് ഇ​തി​ന്റെ പ്ര​വ​ർ​ത്ത​ന സ​മ​യം. വെ​ള്ളി​യാ​ഴ്‌​ച​ക​ൾ അ​വ​ധി​യാ​കും.

Show Full Article
TAGS:Veterinary Treatments chavakkad Night service 
News Summary - Veterinary treatment in Chavakkad block to continue at night
Next Story