കാലിൽ തറച്ച മരക്കമ്പ് നീക്കാതെ മുറിവ് തുന്നിക്കെട്ടി; അധികൃതരുടെ അനാസ്ഥയിൽ വേദന തിന്നത് അഞ്ചുമാസം
text_fieldsചേലക്കര: കാലിൽ തറച്ച മരക്കമ്പ് നീക്കാതെ മുറിവ് തുന്നിക്കെട്ടി. ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ യുവാവ് വേദന തിന്നത് അഞ്ചുമാസം. പടിഞ്ഞാറേ പങ്ങാരപ്പിള്ളി കുണ്ടുപറമ്പിൽ ചന്ദ്രനാണ് (52) ചേലക്കര താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ജീവിതം പ്രതിസന്ധിയിലായത്. കഴിഞ്ഞ ജനുവരി 27നാണ് കാലിൽ പരിക്കേറ്റു ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിയത്.
കാലിലെ കമ്പ് മാറ്റാതെ ജീവനക്കാർ മുറിവ് തുന്നിക്കൂട്ടി വീട്ടിലേക്ക് പറഞ്ഞുവിട്ടു. തുടർന്ന് ഫെബ്രുവരി അവസാനം വരെ ആശുപത്രിയിൽ പോയി മുറിവ് ഡ്രസ്സ് ചെയ്തുകൊണ്ടേയിരുന്നു. പിന്നീട് വേദനയും അവിടെ വലിയൊരു മുഴ ഉണ്ടാവുകയും ചെയ്തു.
മാസങ്ങൾക്കിപ്പുറവും അസഹനീയമായ വേദന മൂലം ഓട്ടുപാറ ജില്ല ആശുപത്രിയിൽ എത്തുകയും അവിടെനിന്ന് രണ്ട് ഇഞ്ചിലേറെ വലുപ്പമുള്ള മരക്കമ്പ് കാലിൽനിന്നും പുറത്തെടുക്കുകയും ചെയ്തു. സംഭവത്തിൽ ചന്ദ്രൻ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ്.