ബൈക്കിൽനിന്ന് വീണ യുവാവിനെ ആന കാൽകൊണ്ട് തട്ടി പരിക്കേൽപ്പിച്ചു
text_fieldsRepresentational Image
ചേലക്കര: ഇരുട്ടത്ത് ആനയെ കണ്ട് ബൈക്കിൽനിന്ന് വീണ യുവാവിനെ ആന കാൽകൊണ്ട് തട്ടി പരിക്കേൽപ്പിച്ചു. അന്ത്രോട് സ്വദേശി സാദിഫിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഏഴരയോടെ മേപ്പാടം എളനാട് റോഡിൽ കമ്പനിപ്പടി പ്രദേശത്ത് അപകടം. ഇരുട്ടത്ത് റോഡിൽ നിർത്തിയിരുന്ന പാറന്നൂർ നന്ദൻ എന്ന ആനയെ അടുത്തെത്തിയപ്പോഴാണ് യുവാക്കൾ കണ്ടത്. പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ നിയന്ത്രണം തെറ്റി പുറകിലിരുന്ന സാദിഫ് ആനയുടെ കാൽചുവട്ടിലേക്ക് വീണു. പെട്ടെന്ന് ആന കാൽ കൊണ്ട് തട്ടിമാറ്റുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഷിഹാബിനും പരിക്കേറ്റു. ഇരുവരെയും മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.