പാറളം ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം നിർമിക്കാൻ 4.50 കോടിയുടെ ഭരണാനുമതി
text_fieldsപാറളം ഗ്രാമപഞ്ചായത്തിനായി നിർമിക്കുന്ന കെട്ടിടത്തിന്റെ മാതൃക
ചേർപ്പ്: പാറളം ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിട നിർമാണത്തിന് സർക്കാരിൽനിന്ന് 4.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.സി. മുകുന്ദൻ എം.എൽ.എ അറിയിച്ചു. നാട്ടിക നിയോജകമണ്ഡലത്തിൽ 2022-‘23 ബജറ്റിൽ ഉൾപ്പെടുത്തിയ 3.50 കോടി രൂപ സർക്കാർ ബജറ്റിലെ തുകയും ഒരു കോടി രൂപ ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നുള്ളതും വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പഴയ കെട്ടിടം ശോച്യാവസ്ഥയിലായതിനെ തുടർന്ന് 2022-‘23 ബജറ്റിൽ പാറളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരം സി.സി. മുകുന്ദൻ എം.എൽ.എയാണ് സർക്കാറിലേക്ക് പ്രൊപോസൽ സമർപ്പിച്ചത്. തദ്ദേശസ്വയം ഭരണവകുപ്പിനാണ് പദ്ധതി നിർവഹണ ചുമതല. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണം തുടങ്ങാൻ തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.