ചെവ്വൂരിൽ ഫർണിച്ചർ നിർമാണശാലയിൽ തീപിടിത്തം
text_fieldsചെവ്വൂർ സീവീസ് വുഡ് ഇന്റീരിയേഴ്സ് ഫർണിച്ചർ നിർമാണ യൂനിറ്റിലുണ്ടായ തീപിടിത്തം
ചേർപ്പ്: ചെവ്വൂരിൽ ഫർണിച്ചർ നിർമാണശാലക്ക് തീപിടിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ചെവ്വൂർ സീവീസ് വുഡ് ഇന്റീരിയേഴ്സ് ഫർണിച്ചർ നിർമാണ യൂനിറ്റിനാണ് തീ പിടിച്ചത്. നിർമാണശാലയിലെ ഫർണിച്ചറുകളും യന്ത്ര സാമഗ്രികളും കത്തി നശിച്ചു. തൃശൂർ അസി. സ്റ്റേഷൻ ഓഫിസർ ടി.എസ്. ഷാനവാസ്, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ കെ.എ. ജ്യോതികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട, പുതുക്കാട് യൂനിറ്റുകളിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിർമാണശാലയിൽ ഉണ്ടായിരുന്ന തേക്ക്, വീട്ടി തുടങ്ങിയ മരങ്ങളും നിർമാണ ഉപകരണങ്ങളായ റിസോ, കട്ടർ തുടങ്ങിയവയും പൂർണമായും കത്തി നശിച്ചു.