ആറാട്ടുപുഴ പൂരം; വെടിക്കെട്ടിന് അനുമതി
text_fieldsചേർപ്പ്: ആറാട്ടുപുഴ പൂരത്തിന് വെടിക്കെട്ടിന് ജില്ല ഭരണകൂടം ഉപാധികളോടെ അനുമതി നൽകി. പൂരത്തിന് നൂറ്റാണ്ടുകളായി നടന്നുവന്നിരുന്ന വെടിക്കെട്ടിന് അനുമതിക്ക് വേണ്ടിയുള്ള അപേക്ഷ ജനുവരി 14ന് ജില്ല ഭരണകൂടത്തിന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി സമർപ്പിച്ചിരുന്നു.
മാർച്ച് 11ന് അനുമതി നിഷേധിച്ച് ജില്ല ഭരണകൂടം ഉത്തരവിറക്കിയിരുന്നു.ഈ ഉത്തരവ് പുന:പരിശോധിക്കുന്നതിന് വേണ്ടി മാർച്ച് 12ന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി കേരള ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഉപാധികളോടെ വെടിക്കെട്ടിന് അനുമതി നൽകണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ജില്ല ഭരണകൂടത്തിന് വീണ്ടും അപേക്ഷ നൽകിയതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. ആറാട്ടുപുഴ പൂരവുമായി ബന്ധപ്പെട്ട് മാർച്ച് 1, 22, 23 തീയതികളിലാണ് ഉപാധികളോടെ വെടിക്കെട്ടിന് അനുമതി നൽകിയത്.
തൃപ്രയാർ തേവരുടെ മകയിരം പുറപ്പാട് ഇന്ന്
ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ ഗ്രാമ പ്രദിക്ഷണത്തിനായി ഇറങ്ങുന്ന മകയിരം പുറപ്പാട് ഞായറാഴ്ച ഉച്ചക്ക് 2.15നും 3.15നും ഇടയിൽ നടക്കും. തൃക്കോൽ ശാന്തി തേവരെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ബ്രാഹ്മണിപാട്ടും മണ്ഡപത്തിൽ പറയും കഴിഞ്ഞ് അഞ്ച് ആനകളുടെ അകമ്പടിയോടെ സേതുകുളത്തിൽ ആറാട്ട് നടത്തും.