ചേർപ്പിൽ മയക്കുമരുന്ന് വേട്ട; യുവാവും യുവതിയും പിടിയിൽ
text_fieldsചേർപ്പ്: ചെവ്വൂർ അഞ്ചാംകല്ലിനു സമീപത്തുനിന്ന് എം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും പിടികൂടി. പെരിഞ്ഞനം മൂന്നുപീടിക നെല്ലിക്കത്തറ വീട്ടിൽ ഷിവാസ് (29) നെന്മാറ കോതക്കുളം റോഡിൽ പുനച്ചാന്ത് വീട്ടിൽ ബ്രിജിത (25) എന്നിവരെയാണ് ചേർപ്പ് സബ് ഇൻസ്പെക്ടർ ശ്രീലാലിന്റെ നേതൃത്വത്തിൽ ജില്ല ഡാൻസാഫ് സംഘം പിടികൂടിയത്. റൂറൽ ജില്ല പൊലീസ് മേധാവി നവനീത് ശർമക്ക് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ചെവ്വൂരിൽനിന്ന് പ്രതികളെ വാഹന സഹിതം പിടികൂടിയത്.
ചേർപ്പ് സബ് ഇൻസ്പെക്ടർ ശ്രീലാൽ, റൂറൽ ഡാൻസാഫ് എസ്.ഐമാരായ വി.ജി. സ്റ്റീഫൻ, സി.ആർ. പ്രദീപ്, പി.പി. ജയകൃഷ്ണൻ, ടി.ആർ. ഷൈൻ, സതീശൻ മടപ്പാട്ടിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ എം.ഡി.എം.എക്ക് ഒരു ലക്ഷം രൂപയോളം വിലവരും. തീരദേശ മേഖലയിൽ വിൽപന നടത്താനായി ബംഗളൂരുവിൽനിന്നാണ് പ്രതികൾ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.