വല്ലച്ചിറയിൽ മയക്കുമരുന്ന് പിടികൂടി
text_fieldsപ്രതികൾ
ചേർപ്പ്: മാരക മയക്കുമരുന്നായ യെല്ലോ മെത്താഫെറ്റമിനുമായി രണ്ടു യുവാക്കൾ പിടിയിൽ. ചേർപ്പ് വല്ലച്ചിറ മിനി ഗ്രൗണ്ട് പരിസരത്തുനിന്നാണ് വല്ലച്ചിറ അങ്ങാടി പറമ്പിൽ അനിൽകുമാർ മകൻ അക്ഷയ് അനിൽകുമാർ(23), ചാലക്കുടി പരിയാരം സ്വദേശി അരിങ്ങായി സജീവ് മകൻ അതുൽ കൃഷ്ണ (21) എന്നിവരെയാണ് അഞ്ച് ഗ്രാം യെല്ലോ മെത്താഫെറ്റമിനുമായി എക്സൈസ് കമീഷണറുടെ മധ്യ മേഖല സ്ക്വാഡും ചേർപ്പ് എക്സൈസും ചേർന്ന് പിടികൂടിയത്.
യെല്ലോ മെത്താഫെറ്റമിൻ 0.5 ഗ്രാം 2000 രൂപക്കാണ് ആവശ്യക്കാർക്ക് വിൽപന നടത്തുന്നതെന്ന് പ്രതി പറഞ്ഞു. വല്ലച്ചിറ മിനി ഗ്രൗണ്ടിന് സമീപം മയക്കുമരുന്ന് ഉപയോഗവും വിൽപനയും നടത്തുന്നുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ രഹസ്യ നിരീക്ഷണം നടത്തുകയായിരുന്നു.
എക്സൈസ് കമീഷണറുടെ മധ്യമേഖല സ്ക്വാഡ് അംഗം ഗ്രേഡ് പ്രിവന്റിവ് ഓഫിസർ എം.കെ. കൃഷ്ണപ്രസാദ്, സന്തോഷ് ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ബി. സിജോ മോൻ, ഷെയ്ഖ് അഹദ്, കൃഷ്ണകുമാർ എക്സൈസ് ഡ്രൈവറായ ഷൈജു എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.