പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലത്ത് തള്ളിയ സ്ഥാപനങ്ങൾക്കെതിരെ പിഴ
text_fieldsപ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലത്ത് തള്ളിയ നിലയിൽ
ചേർപ്പ്: വല്ലച്ചിറ പഞ്ചായത്ത് പരിധിയിൽ പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലത്ത് തള്ളിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി. വല്ലച്ചിറ കുടുംബ ആരോഗ്യകേന്ദ്രവും പഞ്ചായത്തും സംയുക്തമായി ഹെൽത്തി കേരള പരിശോധനയിലാണ് പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലത്ത് തള്ളിയ സുശ്രുത ലൈഫ് സയൻസ് ശ്രീകൃഷ്ണപുരം എന്ന സ്ഥാപനത്തിന് 10,000 രൂപയും കൊതുകു പ്രജനനകേന്ദ്രം സൃഷ്ടിച്ച് പാഴ് വസ്തുക്കൾ സൂക്ഷിച്ച ആക്രിക്കടക്ക് 5000 രൂപയും പിഴ ഈടാക്കിയത്.
വല്ലച്ചിറ കുടുംബ ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്. അരുൺകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് കുമാർ, ആരോമൽ രാജ്, പഞ്ചായത്ത് സീനിയർ ക്ലർക്ക് അനിത എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മാലിന്യ സംസ്കരണ പ്രക്രിയയിൽ പൊതുജനങ്ങൾ ഏറെ ജാഗ്രത പുലർത്തണമെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായ സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്, സെക്രട്ടറി സി.കെ. പോളി എന്നിവർ അറിയിച്ചു.