ബാറിൽ യുവാവിനെ ആക്രമിച്ച സംഘം അറസ്റ്റിൽ
text_fieldsശ്രീരാഗ്, പ്രദീപ്, സുമേഷ്
ചേർപ്പ്: കോടന്നൂർ ബാറിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച മൂന്നുപേർ അറസ്റ്റിൽ. വെങ്ങിണിശ്ശേരി തയ്യിൽ വീട്ടിൽ ശ്രീരാഗ് (28), ശിവപുരം ചുള്ളിപറമ്പിൽ പ്രദീപ് (30), വയലിപറമ്പിൽ സുമേഷ് (43) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി.സുരേഷ്, ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപ് എന്നിവരും സംഘവും അറസ്റ്റു ചെയ്തത്. ജൂലൈ 14ന് രാത്രിയാണ് ബാറിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ചേർപ്പ് സ്റ്റേഷനിൽ നാലും നെടുപുഴ സ്റ്റേഷനിൽ രണ്ടും അന്തിക്കാട് സ്റ്റേഷനിൽ ഒന്നും അടക്കം നിരവധി കേസുകളിലും എറണാകുളം സെട്രൽ സ്റ്റേഷനിൽ മയക്കുമരുന്നു കേസിലും പ്രതിയാണ് പിടിയിലായ ശ്രീരാഗ്. കൂട്ടാളി പ്രദീപും ചേർപ്പ് സ്റ്റേഷനിൽ വിവിധ കേസുകളിൽ പ്രതിയാണ്.
എസ്.ഐ ശ്രീലാൽ, എം.എസ്. ഷാജു, കെ.എസ്. ഗിരീഷ്, എ.എസ്.ഐ ജ്യോതിഷ്, മാധവൻ, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, എം.യു. ഫൈസൽ, കെ.എ. ഹസീബ്, സോഹൻലാൽ, അജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.