Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightമൃതദേഹവുമായി പോയ...

മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം

text_fields
bookmark_border
മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം
cancel
camera_alt

ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം മ​റ്റൊ​രു ആം​ബു​ല​ൻ​സി​ലേ​ക്ക് മാറ്റി ക​യ​റ്റു​ന്നു

ചെറുതുരുത്തി: തൃശൂരിൽ നിന്ന് മൃതദേഹവുമായി പോയ ആംബുലൻസ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് യാത്രക്കാർക്ക് ചെറിയ പരിക്ക്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ ഷൊർണൂർ പുണ്യതീരം സ്മശാനത്തേക്ക് തൃശൂരിൽ നിന്ന് മൃതദേഹം കൊണ്ടുപോകുന്നതിനിടെ ഷോർണൂർ ഭാഗത്തുനിന്ന് പുതുശ്ശേരിയിലേക്ക് പോയ കാറുമായാണ് കൂട്ടിയിടിച്ചത്.

ചെറുതുരുത്തി സെന്ററിലെ ഗണപതി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. കാറും ആംബുലൻസും ഭാഗികമായി തകർന്നു. ചെറുതുരുത്തി പൊലിസ് എത്തി മൃതദേഹം മറ്റൊരു ആംബുലൻസിൽ കൊണ്ടുപോയി. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Show Full Article
TAGS:Ambulance accidnet Road Accident car Local News Traffic block 
News Summary - Accident after ambulance carrying a dead body collides with car
Next Story